ന്യൂഡൽഹി: ഉപയോക്തകളെ തട്ടിപ്പുകളിൽ നിന്നും സംരക്ഷിക്കുന്നതിനാണ് എസ്.ബി.ഐ ഒ.ടി.പി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ രീതി അവതരിപ്പിച്ചത്. എ.ടി.എമ്മുകളിൽ നിന്നും പണം പിൻവലിക്കുമ്പോഴാണ് ഒ.ടി.പി ആവശ്യമായി വരിക. 10,000 രൂപക്ക് മുകളിൽ പിൻവലിക്കുമ്പോഴാണ് ഈ നിബന്ധനയുള്ളത്. 2020 ജനുവരി ഒന്നിന് അവതരിപ്പിച്ച സംവിധാനം തട്ടിപ്പുകൾ ഒരു പരിധി വരെ തടയുമെന്നാണ് എസ്.ബി.ഐ വ്യക്തമാക്കുന്നത്.
ഒ.ടി.പി ഉപയോഗിച്ച് പണം പിൻവലിക്കുന്ന വിധം
അതേസമയം, യു.പി.ഐ ഉപയോഗിച്ച് കാർഡുരഹിത ഇടപാടുകൾ എ.ടി.എമ്മുകളിൽ വ്യാപകമാക്കണമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് ആവശ്യപ്പെട്ടിരുന്നു. ഇത് തട്ടിപ്പുകൾ കുറക്കുമെന്നാണ് ആർ.ബി.ഐയുടെ വിലയിരുത്തൽ. നിലവിൽ കാർഡില്ലാതെ എ.ടി.എമ്മിൽ നിന്നും പണം പിൻവലിക്കുന്ന സംവിധാനം ചില ബാങ്കുകൾ അവതരിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.