എസ്​.ബി.ഐയുടെ അറ്റാദായത്തിൽ 55 ശതമാനം വർധന

ന്യൂഡൽഹി: എസ്​.ബി.ഐയുടെ അറ്റദായത്തിൽ 55 ശതമാനം വർധന. സാമ്പത്തിക വർഷത്തിന്‍റെ ഒന്നാം പാദത്തിലാണ്​ ലാഭം ഉയർന്നത്​. കഴിഞ്ഞ വർഷത്തിന്‍റെ ഒന്നാം പാദവുമായി താരതമ്യം ചെയ്യു​േമ്പാഴാണ്​ ലാഭത്തിൽ വർധനയുണ്ടായത്​. 6504 കോടിയാണ്​ ഒന്നാം പാദ ലാഭം. കഴിഞ്ഞ വർഷം ഇത്​ 4,189.34 കോടിയായിരുന്ന കഴിഞ്ഞ വർഷത്തിലെ ഒന്നാം പാദലാഭം.

എസ്​.ബി.ഐയുടെ ഓപ്പറേറ്റിങ്​ പ്രൊഫിറ്റിൽ അഞ്ച്​ ശതമാനം വർധനയുണ്ടായിട്ടുണ്ട്​. 18,975 കോടിയാണ്​ എസ്​.ബി.ഐയുടെ ഓപ്പറേറ്റിങ്​ പ്രൊഫിറ്റ്​. കഴിഞ്ഞ വർഷം 18,061 കോടിയായിരുന്നു. പലിശയിൽ നിന്നുള്ള വരുമാനത്തിൽ 3.74 ശതമാനം വർധനയുണ്ടായി. ആകെ നിക്ഷേപത്തിൽ 8.82 ശതമാനമാണ്​ വർധന. ആഭ്യന്തര വായ്​പയിലും 5.64 ശതമാനം വർധനയുണ്ടായിട്ടുണ്ട്​.

കിട്ടാകടത്തിന്‍റെ തോതിലും കുറവുണ്ടായിട്ടുണ്ട്​. എൻ.പി.എ 9,420 കോടിയിൽ നിന്ന്​ 5,029 കോടിയായാണ്​ കുറഞ്ഞത്​. മികച്ച ലാഭമുണ്ടാവുമെന്ന പ്രവചനങ്ങളുണ്ടായതോടെ ബി.എസ്​.ഇ.യിൽ എസ്​.ബി.ഐ ഓഹരികൾക്ക്​ അഞ്ച്​ ശതമാനം നേട്ടമുണ്ടായി.

Tags:    
News Summary - SBI Q1 results: Profit jumps 55% to Rs 6,504 crore, beats estimates; NII rises 4% YoY

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.