എസ്​.ബി.ഐയുടെ ലാഭം 52 ശതമാനം വർധിച്ചു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.ഐയുടെ അറ്റാദായം 51.9 ശതമാനം വർധിച്ചു. സാമ്പത്തിക വർഷത്തിൻെറ രണ്ടാം പാദത്തിൽ 4,5714.16 കോടിയാണ്​ എസ്​.ബി.ഐയുടെ ലാഭം. കഴിഞ്ഞ വർഷം ഇതേപാദത്തിൽ 3,011.73 കോടിയാണ്​ എസ്​.ബി.ഐയുടെ അറ്റാദായം.

എസ്​.ബി.ഐയുടെ ആകെ വരുമാനം 75,341.80 കോടിയായി ഉയർന്നു. അതേസമയം, പലിശയിൽ നിന്നുള്ള എസ്​.ബി.ഐയുടെ വരുമാനം കുറഞ്ഞിട്ടുണ്ട്​. ബാങ്കിൻെറ നിഷ്​ക്രിയ ആസ്​തി 5.44 ശതമാനത്തിൽ നിന്ന്​ 5.28 ശതമാനമായാണ്​ കുറഞ്ഞത്​. കഴിഞ്ഞ സാമ്പത്തിക വർഷത്തി​ലെ രണ്ടാം പാദത്തിൽ ബാങ്കിൻെറ നിഷ്​ക്രിയ ആസ്​തി 7.19 ശതമാനമായിരുന്നു.

ബാങ്കി​ൻെറ വായ്​പ വളർച്ച 6.02 ശതമാനമാണ്​. മികച്ച ലാഭമുണ്ടായെങ്കിലും ഓഹരി വിപണിയിൽ അത്​ പ്രതിഫലിച്ചില്ല. എസ്​.ബി.ഐയുടെ ഓഹരി വില 0.71 ശതമാനം ഇടിഞ്ഞ്​ 203.30 രൂപയിലെത്തി. 

Tags:    
News Summary - SBI Q2 results: Profit surges 52% YoY to Rs 4,574 crore, beats Street estimates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.