ന്യൂഡൽഹി: സീറോ ബാലൻസ് അക്കൗണ്ടുകൾക്ക് (ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ്-ബി.എസ്.ബി.ഡി) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർവീസ് ചാർജുകൾ കൂട്ടുന്നു. ജുലൈ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. ഈ അക്കൗണ്ട് മുഖേന ഒരു മാസത്തിൽ നാലു തവണ മാത്രമേ എടി.എമ്മിൽ നിന്നും കൗണ്ടറിൽ നിന്നും സൗജന്യമായി പണം പിൻവലിക്കാൻ സാധിക്കുകയുള്ളൂ. ഇതിൽ കൂടിയാൽ ഓരോ തവണ പിൻവലിക്കുേമ്പാഴും 15 രൂപയും ജി.എസ്.ടിയും നൽകണം.
ബി.എസ്.ബി.ഡി അക്കൗണ്ട് ഉടമകൾക്ക് ഒരു വർഷം 10 ചെക് ലീഫുവരെ ബാങ്ക് സൗജന്യമായി അനുവദിക്കും. അധികമായി നൽകുന്ന 10 ചെക് ലീഫിന് 40 രൂപയും ജി.എസ്.ടിയും 25 ചെക് ലീഫാണെങ്കിൽ 75 രൂപയും ജി.എസ്.ടിയും നൽകണം. അടിയന്തിര സാഹചര്യത്തിൽ അനുവദിക്കുന്ന 10 ലീഫുള്ള ചെക്ബുക്കിന് 50 രൂപയും ജി.എസ്.ടിയുമാണ് നൽകേണ്ടത്. എന്നാൽ, ചെക്ബുക്ക് സേവനങ്ങൾക്ക് പണം ഈടാക്കുന്നതിൽ നിന്ന് മുതിർന്ന പൗരൻമാരായ ഉപയോക്താക്കളെ ഒഴിവാക്കിയിട്ടുണ്ട്.
സമൂഹത്തിലെ ദരിദ്രരായവർക്ക് ഫീസില്ലാതെ ബാങ്കിങ്ങ് സേവനങ്ങൾ നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് സീറോ ബാലൻസ് അക്കൗണ്ടുകൾ (ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ്-ബി.എസ്.ബി.ഡി) ഈ അക്കൗണ്ടുകളിലെ സേവനങ്ങൾക്കാണ് പുതിയ നിരക്ക് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.