ന്യൂഡൽഹി: സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് തുകയിൽ കുറവ് വരുത്തി എസ്.ബി.െഎ. മെട്രോ നഗരങ്ങളിലെ മിനിമം ബാലൻസ് തുകയിലാണ് എസ്.ബി.െഎ കുറവ് വരുത്തിയിരിക്കുന്നത്. 5,000 രൂപയിൽ നിന്ന് 3,000 രൂപയായാണ് കുറച്ചിരിക്കുന്നത്.
ഒക്ടോബർ ഒന്ന് മുതൽ മെട്രോ, അർബൻ വിഭാഗങ്ങൾക്ക് ഒരേ തുകയായിരിക്കും മിനിമം ബാലൻസായി വേണ്ടത്. പുതിയ നിരക്ക് പ്രകാരം അർബൻ, മെട്രോ ശാഖകളിൽ മിനിമം ബാലൻസായി 3000 രൂപ വേണം. സെമി അർബൻ, റൂറൽ സെൻററുകളിൽ യഥാക്രമം 2000,1000 രൂപ മിനിമം ബാലൻസായി നില നിർത്തണം.
സാലറി അക്കൗണ്ടുകൾ ബേസിക്സ് സേവിങ്സ് അക്കൗണ്ടുകൾ പ്രധാനമന്ത്രി ജൻ ധൻ യോജന പ്രകാരമുള്ള അക്കൗണ്ടുകൾ എന്നിവയെ മിനിമം ബാലൻസ് നിബന്ധനയിൽ നിന്ന് എസ്.ബി.െഎ ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.