ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ബേസിക് സേവിങ്സ് അക്കൗണ്ടിലെ (ബി.എസ്.ബി.ഡി) പുതിയ സേവനനിരക്കുകൾ ജൂലൈ ഒന്നു മുതൽ നിലവിൽ വരും. എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കൽ, ചെക്ക്ബുക്, പണം കൈമാറ്റം, നോൺ ഫിനാൻഷ്യൽ ട്രാൻസ്ഫറുകൾ തുടങ്ങിയവക്കാണ് പുതിയ നിരക്കു വരുന്നത്. കെ.വൈ.സി രേഖകൾ ഉപയോഗിച്ച് ആർക്കും ഓപൺ ചെയ്യാവുന്ന ബേസിക് സേവിങ്സ് അക്കൗണ്ടിന് മിനിമം ബാലൻസ് നിബന്ധന ഇല്ല. സൂക്ഷിക്കാവുന്ന പരമാവധി തുകക്ക് പരിധി ഇല്ല. അക്കൗണ്ട് ഹോൾഡർക്ക് ബേസിക് റൂപെ എ.ടി.എം െഡബിറ്റ് കാർഡ് ലഭിക്കും.
സ്വന്തം ബ്രാഞ്ചിൽനിന്നോ എ.ടി.എമ്മിൽനിന്നോ ഒരു മാസം പരമാവധി നാലുതവണ പണം സൗജന്യമായി പിൻവലിക്കാം. അതിനു മുകളിലുള്ള ഓരോ പിൻവലിക്കലിനും 15 രൂപ ജി.എസ്.ടി ഈടാക്കും. സൗജന്യ പരിധിക്കു ശേഷം മറ്റു ബാങ്കുകളുടെ എ.ടി.എമ്മിൽനിന്നുള്ള പിൻവലിക്കലിനും 15 രൂപ നികുതി ഈടാക്കും.
ഒരു സാമ്പത്തിക വർഷം 10 ചെക്ക്ലീഫുകൾ സൗജന്യമായി ലഭിക്കും. അതിനുശേഷം 10 ലീഫ് ഉള്ള ചെക്ക്ബുക്കിന് 40 രൂപ നികുതിയും ഈടാക്കും. 25 ലീഫുള്ളതിന് 75 രൂപയും നികുതിയും 10 ലീഫുള്ള അടിയന്തര ചെക്ബുക്കിന് 50 രൂപയും നികുതിയും ഈടാക്കും. മുതിർന്ന പൗരന്മാരെ ചെക്ക്ബുക്കിനുള്ള പുതിയ നിരക്കിൽനിന്ന് ഒഴിവാക്കി. എസ്.ബി.ഐ ബ്രാഞ്ചിലും മറ്റു ബാങ്കുകളുടെ ബ്രാഞ്ചിലും ബേസിക് സേവിങ്സ് അക്കൗണ്ട് ഉടമക്ക് പണേതര ഇടപാട് സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.