ന്യൂഡൽഹി: അക്കൗണ്ടുകളിൽ മിനിമം ബാലൻസ് വേണമെന്ന നിബന്ധന മറികടക്കാൻ നിക്ഷേപകർക്ക് മുന്നിൽ പുതുവഴിയുമായി എസ്.ബി.െഎ. സേവിങ്സ് അക്കൗണ്ടുകൾ ബേസിക്സ് സേവിങ്സ് അക്കൗണ്ടുകളിലേക്ക് മാറ്റിയാൽ മിനിമം ബാലൻസ് സംബന്ധിച്ച ചാർജുകളിൽ നിന്ന് രക്ഷപ്പെടാമെന്നാണ് എസ്.ബി.െഎയുടെ ഉപദേശം.
#DYK, there is no minimum average balance or charges for a Basic Savings Bank Deposit (BSBD) Account? Read: https://t.co/ILPYyMPWLG pic.twitter.com/gsu8aDKnUF
— State Bank of India (@TheOfficialSBI) September 17, 2017
സേവിങ്സ് അക്കൗണ്ടുകൾക്ക് സമാനമാണ് ബേസിക്സ് സേവിങ്സ് അക്കൗണ്ടും. ബേസിക്സ് സേവിങ്സ് അക്കൗണ്ടുകളിലും എ.ടി.എം ഉൾപ്പടെയുള്ള സേവനങ്ങളും ലഭ്യമാകും. എസ്.ബി.െഎയിൽ ബേസിക്സ് സേവിങ്സ് അക്കൗണ്ട് ഒാപ്പൺ ചെയ്യുന്നവർക്ക് മറ്റ് ബാങ്കുകളിൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് പാടില്ലെന്ന നിബന്ധനയുണ്ട്. മറ്റ് ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ ബേസിക്സ് സേവിങ്സ് അക്കൗണ്ട് തുറന്ന് ഒരു മാസത്തിനകം മറ്റ് ബാങ്കുകളിലെ അക്കൗണ്ട് ക്ലോസ് ചെയ്യണം.
എ.ടി.എം ഇടപാടുകൾ നടത്തുന്നതിനും ഇത്തരം അക്കൗണ്ട് ഉപയോഗിക്കുന്നവർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. എസ്.ബി.െഎയുടേയോ മറ്റ് ബാങ്കുകളുടെയോ എ.ടി.എമ്മുകൾ ഉപയോഗിച്ച് പ്രതിമാസം സൗജന്യമായി നാല് ഇടപാടുകൾ നടത്താൻ മാത്രമേ ബേസിക്സ് സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് സാധിക്കു. ആർ.ടി.ജി.എസ്,എൻ.ഇ.എഫ്.ടി തുടങ്ങിയ വിവിധ ബാങ്ക് സേവനങ്ങൾക്കും ഇൗ നിയന്ത്രണമുണ്ടാകും.
കോർപ്പറേറ്റ് സാലറി ,പ്രധാനമന്ത്രി ജൻ ധൻ യോജന പ്രകാരം ഒാപ്പൺ ചെയ്ത അക്കൗണ്ടുകൾ എന്നിവക്ക് മിനിമം ബാലൻസ് ആവശ്യമില്ലെന്നും എസ്.ബി.െഎ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.