മ്യൂച്ചൽഫണ്ടിലെ ഓഹരി വിൽപനക്കൊരുങ്ങി എസ്​.ബി.ഐ

മുംബൈ: മ്യൂച്ചൽഫണ്ടിലെ ഓഹരി ഐ.പി.ഒയി​ലൂടെ വിൽക്കാനൊരുങ്ങി എസ്​.ബി.ഐ. ആറ്​ ശതമാനം ഓഹരികളുടെ വിൽപന നടത്താനാണ്​ ഒരുങ്ങുന്നത്​. എസ്​.ബി.ഐ ഫണ്ട്​ മാനേജ്​മെന്‍റ്​ പ്രൈവറ്റ്​ ലിമിറ്റഡിലെ ഓഹരികളാണ്​ ബാങ്ക്​ വിൽക്കുക. ഇതിനായി വിവിധ ഏജൻസികളുടെ അനുമതിക്കായി കാത്തിരിക്കുകയാണ്​ ബാങ്ക്​.

എസ്​.ബി.ഐ ഫണ്ട്​സ്​ മാനേജ്​മെന്‍റിൽ 63 ശതമാനം ഓഹരിയാണ്​ എസ്​.ബി.ഐക്ക്​ ഉള്ളത്​. ബാക്കിയുള്ള ഓഹരികൾ പാരീസ്​ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അമുൻഡി അസറ്റ്​ മാനേജ്​മെന്‍റിന്‍റെ കൈവശമാണുള്ളത്​. മ്യൂച്ചൽഫണ്ടിലെ ഐ.പി.ഒയിലൂടെ 1 ബില്യൺ ഡോളർ സ്വരൂപിക്കാൻ ഈ വർഷം ഫെബ്രുവരിയിൽ എസ്​.ബി.ഐ തീരുമാനിച്ചിരുന്നു. ഈ ഓഹരികളുടെ ഇന്നത്തെ മൂല്യം ഏഴ്​ ബില്യൺ ഡോളറാണ്​.

ഐ.പി.ഒകളിലൂടെ വലിയ തുക സ്വരൂപിക്കാൻ എസ്​.ബി.ഐ കഴിഞ്ഞ വർഷം തന്നെ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി എസ്​.ബി.ഐ കാർഡിന്‍റെ ഐ.പി.ഒയിലൂടെ 10,340 കോടി സ്വരൂപിച്ചിരുന്നു. എസ്​.ബി.ഐ ലൈഫിലൂടെ 8400 കോടിയും എസ്​.ബി.ഐ സ്വരൂപിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ ഫണ്ട്​ ഹൗസുകളിൽ ഒന്നായ എസ്​.ബി.ഐയു​െട ആസ്​തി അഞ്ച്​ ലക്ഷം കോടിയാണ്​. 862.7 കോടി എസ്​.ബി.ഐ മ്യൂച്ചൽഫണ്ടിലെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അറ്റാദായം.

Tags:    
News Summary - SBI to offload 6% stake in SBI Funds Management through IPO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.