ഭവന വായ്​പക്കുള്ള പ്രൊസസിങ്​ ചാർജ്​ ഒഴിവാക്കി എസ്​.ബി.ഐ

ന്യൂഡൽഹി: ഭവനവായ്​പക്കുള്ള പ്രൊസസിങ്​ ചാർജ്​ താൽക്കാലികമായി ഒഴിവാക്കി എസ്​.ബി.ഐ. ബാങ്കിന്‍റെ മൺസൂൺ ധമാക്ക ഓഫറിന്‍റെ ഭാഗമായാണ്​ പ്രൊസസിങ്​ ചാർജ്​ ഒഴിവാക്കിയത്​. ആഗസ്റ്റ്​ 31 വരെയാണ്​ എസ്​.ബി.ഐയുടെ ഓഫർ കാലാവധി. 0.40 ശതമാനമാണ്​ എസ്​.ബി.ഐ പ്രൊസസിങ്​ ഫീസായി ചുമത്തുന്നത്​.

യോനോ ആപ്​ വഴി അപേക്ഷിക്കുന്ന വായ്​പകൾക്ക്​ 0.5 ശതമാനത്തിന്‍റെ അധിക ഇളവും എസ്​.ബി.ഐ വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. സ്​ത്രീകൾക്ക്​ യോനോ ആപിലൂടെ ​അപേക്ഷിച്ചില്ലെങ്കിലും ഈ പ്രത്യേക ഇളവ്​ ഉണ്ടാവും.

മൺസൂൺ ധമാക്ക ഓഫർ അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന്​ എസ്​.ബി.ഐ എം.ഡി സി.എസ്​ ഷെട്ടി പറഞ്ഞു. ഓഫർ പ്രഖ്യാപിച്ചതിലൂടെ കൂടുതൽ പേർ വായ്​പയെടുക്കാൻ എത്തുമെന്നാണ്​ പ്രതീക്ഷ. ഇതിലൂടെ കൂടുതൽ പേർ​ വീടെന്ന സ്വപ്​നം യാഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - SBI waives off processing fee on home loans till 31 August

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.