ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയിൽ നിന്ന് തിരിച്ച് വരാനുള്ള ഇന്ത്യയുടെ കഴിവിൽ പൂർണമായ വിശ്വാസമുണ്ടെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. കൈവശമുള്ള എല്ലാ വിഭവങ്ങളും ഉപയോഗിച്ച് പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഉൽപാദന മേഖലയിൽ നിലവിൽ കാര്യമായ പ്രശ്നങ്ങളില്ല. ഡിമാൻഡ് വലിയ തകർച്ചയില്ലാതെ പിടിച്ച് നിൽക്കുന്നുണ്ട്. മണസൂൺ സാധാരണപോലെയുണ്ടാവുമെന്ന പ്രവചനം ഗ്രാമീണമേഖലയിലെ ഡിമാൻഡിൽ ഉണർവുണ്ടാക്കുമെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു.
35,000 കോടിയുടെ സർക്കാർ സെക്യൂരിറ്റിയുടെ വാങ്ങൽ മെയ് 20ന് നടത്തും. വാക്സിൻ നിർമാതാക്കൾ, ആശുപത്രികൾ ഉൾപ്പടെയുള്ള മെഡിക്കൽ സംവിധാനങ്ങൾ, രോഗികൾ എന്നിവക്ക് വായ്പ നൽകാനായി പ്രത്യേക പദ്ധതിയുണ്ട്. ഇതിനായി 50,000 കോടി മാറ്റിവെക്കും. പദ്ധതിക്ക് പ്രത്യേകമായി കോവിഡ് വായ്പ ബുക്ക് ബാങ്കുകൾ സൂക്ഷിക്കണമെന്നും ആർ.ബി.ഐ നിർദേശിച്ചു. ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും 2021 സെപ്തംബർ 30 വരെ ഒറ്റത്തവണ വായ്പ പുനഃക്രമീകരണം നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.