ന്യൂഡൽഹി: രാജ്യത്ത് ഇസ്ലാമിക് ബാങ്കിങ് നടപ്പാക്കുന്നതിെൻറ ഭാഗമായി ബാങ്കുകളിൽ ഇസ്ലാമിക് വിൻഡോകൾ ആരംഭിക്കാൻ റിസർവ് ബാങ്ക് ശിപാർശ ചെയ്തു. ഇസ്ലാമിക ബാങ്കിങ് രാജ്യത്ത് ആരംഭിക്കന്നതിെൻറ സാധ്യതകൾ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും പരിശോധിച്ച് വരുന്നതിനിടെയാണ് പുതിയ നീക്കം.
ഇസ്ലാമിക് ബാങ്കിങ് സങ്കീർണതകൾ നിറഞ്ഞതാണ്. ഇന്ത്യയിലെ ബാങ്കുകൾക്ക് ഇസ്ലാമിക് ബാങ്കിങിൽ മുൻ പരിചയമില്ല. എന്നാൽ ക്രമേണ രാജ്യത്ത് ഇസ്ലാമിക് ബാങ്കിങ് കൊണ്ട് വരുന്നതിനുള്ള സാധ്യതകളാരായും. ആദ്യ ഘട്ടത്തിൽ പരമ്പരാഗതമായ ബാങ്കിങ് സേവനങ്ങൾക്ക് സമാനമായ ചില സേവനങ്ങൾ ബാങ്കുകളിലെ ഇസ്ലാമിക് വിൻഡോയിലുടെ അവതരിപ്പിക്കാനാണ് ആർ.ബി.െഎയുടെ ശ്രമം.
പൂർണ്ണമായ രീതിയിലുള്ള ഇസ്ലാമിക് ബാങ്കിങ് കുറച്ച് കാലത്തിന് ശേഷമേ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇസ്ലാമിക് വിൻഡോയിലുടെയുള്ള ബാങ്കിങ് കൂടി പരിഗണിച്ചാവും അത് അവതരിപ്പിക്കുക. ആർ.ബി.െഎ ധനമന്ത്രാലയത്തിന് നൽകിയ കത്തിൽ പറയുന്നു. പലിശ രഹിതമായ ബാങ്കിങ് ആണ് ഇസ്ലാമിക് ബാങ്കിങിെൻറ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.