ഐ.ഡി.ബി.ഐ ബാങ്ക് ലിമിറ്റഡ് സ്പെഷലിസ്റ്റ് ഓഫിസർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളും ചുവടെ: ഡെപ്യൂട്ടി ജനറൽ മാനേജർ (ഗ്രേഡ് ഡി) -ഫ്രോഡ് റിസ്ക് മാനേജ്മെന്റ് -1, അസിസ്റ്റന്റ് ജനറൽ മാനേജർ (എ.ജി.എം-ഗ്രേഡ് സി) ഓഡിറ്റ് -ഇൻഫർമേഷൻ സിസ്റ്റം (ഐ.എസ്) -4, ഫ്രോഡ് റിസ്ക് മാനേജ്മെന്റ് -4, റിസ്ക് മാനേജ്മെന്റ് -5, കോർപറേറ്റ് ക്രെഡിറ്റ്/റീട്ടെയിൽ ബാങ്കിങ് (റീട്ടെയിൽ ക്രെഡിറ്റ് ഉൾപ്പെടെ) -25, ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ് മാനേജർ (ഗ്രേഡ് ബി) -ഫ്രോഡ് റിസ്ക് മാനേജ്മെന്റ് -4, റിസ്ക് മാനേജ്മെന്റ് -3, കോർപറേറ്റ് ക്രെഡിറ്റ്/റീട്ടെയിൽ ബാങ്കിങ് (റീട്ടെയിൽ ക്രെഡിറ്റ് ഉൾപ്പെടെ) -31, ഇൻഫ്രാസ്ക്രക്ചർ മാനേജ്മെന്റ് -4, സെക്യൂരിറ്റി -4.
യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം, ശമ്പളം ഉൾപ്പെടെ വിശദമായ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.idbibank.in/careers ൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ഡിസംബർ 25 വരെ അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.