ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും മികച്ച 30 ബാങ്കുകളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്. തുടർച്ചയായ രണ്ടാം വർഷവം സ്വകാര്യ ബാങ്കായ ഡി.ബി.എസ് ഫോബ്സ് പട്ടികയിൽ ഒന്നാമതെത്തി. കേരളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാത്തലിക് സിറിയൻ ബാങ്കാണ് രണ്ടാം സ്ഥാനത്ത്. തുടർന്നുള്ള സ്ഥാനങ്ങളിൽ ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, എസ്.ബി.ഐ എന്നിവയും വരുന്നു.
സ്റ്റേറ്റിസ്റ്റ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് രാജ്യത്തെ ഏറ്റവും മികച്ച 30 ബാങ്കുകളുടെ പട്ടിക ഫോബ്സ് തയാറാക്കിയത്. 43,000 ആളുകളിൽ നിന്ന് അഭിപ്രായം തേടിയതിന് ശേഷമായിരുന്നു പട്ടിക. രണ്ട് പേയ്മെൻറ് ബാങ്കുകളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യൻ പോസ്റ്റൽ വകുപ്പിെൻറ ഇന്ത്യ പോസ്റ്റ് പേയ്മെൻറ് ബാങ്കും പേടിഎം പേയ്മെൻറ് ബാങ്കുമാണ് പട്ടികയിൽ ഇടംപിടിച്ച പേയ്മെൻറ് ബാങ്കുകൾ.
തമിഴ്നാട്ടിൽ നിന്നുള്ള കരൂർ വൈശ്യ ബാങ്കാണ് പട്ടികയിൽ അവസാന സ്ഥാനത്ത്. ആന്ധ്രപ്രദേശ് സംസ്ഥാന സഹകരണബാങ്കാണ് രാജ്യത്തെ ഏറ്റവും മികച്ച സഹകരണബാങ്ക്. 14ാം സ്ഥാനത്താണ് ആന്ധ്രപ്രദേശ് സഹകരണബാങ്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.