ന്യൂഡൽഹി: കോവിഡിനെ തുടർന്ന് തകർച്ചയെ അഭിമുഖീകരിക്കുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥ തിരിച്ചു വരവിന്‍റെ പാതയിലാണെന്ന് വ്യക്തമാക്കി ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദം ഒന്നാമത്തേതിനേക്കാളും മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. പണപ്പെരുപ്പം നാല് ശതമാനത്തിലാൽ നിർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. 2021-22 സാമ്പത്തിക വർഷത്തിൽ 9.5 ശതമാനം നിരക്കിൽ സമ്പദ്വ്യവസ്ഥ വളരുമെന്നും അദ്ദേഹം പറഞ്ഞു.
പണപ്പെരുപ്പവും വളർച്ചനിരക്ക് മുൻനിർത്തി മാത്രമേ വായ്പ പലിശനിരക്കുകളിൽ ഇനി മാറ്റം വരുത്തുവെന്ന് ആർ.ബി.ഐ ഗവർണർ പറഞ്ഞു. 9.5 ശതമാനം എന്ന സംഖ്യയിൽ തന്നെ തുടരാമെന്നാണ് ഞാൻ കരുതുന്നത്. സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദം കൂടുതൽ മെച്ചമായിരിക്കും. പക്ഷേ കഴിഞ്ഞ വർഷത്തിന്‍റെ ചില സ്വാധീനങ്ങൾ സമ്പദ്വ്യവസ്ഥയിൽ തുടരും. എങ്കിലും സ്ഥിതി മെച്ചമാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് മൂന്നാം തരംഗം സംബന്ധിച്ച ആശങ്ക രാജ്യത്ത് നിലനിൽക്കുന്നുണ്ട്. അതിനെ കുറിച്ച് ജനങ്ങൾ നിരന്തരമായി സംസാരിക്കുകയും ചെയ്യുന്നു. ഇതിനെ കുറിച്ചുള്ള അനിശ്ചിതത്വം സമ്പദ്വ്യവസ്ഥയിൽ നിലനിൽക്കുക തന്നെ ചെയ്യും. എങ്കിലും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് വ്യാപാരസ്ഥാപനങ്ങൾ കച്ചവടം നടത്തുന്നതെന്നത് ഗുണകരമാവുമെന്നും ആർ.ബി.ഐ ഗവർണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.