ഇന്ത്യയിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്നത് കറൻസിയിലാണ് എന്നാണ് സർക്കാറിെൻറ ധാരണ. കള്ളപ്പണം വിതരണം ചെയ്യുന്നത് ഒരു പരിധി വരെ തടയാൻ ഡിജിറ്റലൈസേഷൻ വഴി സാധിക്കും എന്നാണ് വിശ്വാസം. കള്ളപ്പണം തടയുന്നതിനായി, അംഗീകൃത മാർഗത്തിലൂടെ അെല്ലങ്കിൽ ഏപ്രിൽ ഒന്നു മുതൽ രണ്ടു ലക്ഷമോ അതിനു മുകളിലോ ഉള്ള എല്ലാ പണ ഇടപാടുകളും നിയമവിരുദ്ധമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ആദായ നികുതി വകുപ്പിൽ 269 എസ്.ടി എന്ന വകുപ്പ് കൂട്ടിച്ചേർത്താണ് ഇൗ ഭേദഗതി കൊണ്ടുവന്നത്.
ഇൗ വകുപ്പ് പറയുന്നത് ഒരു ‘പേഴ്സൻ’ രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ കറൻസിയായി ഒരു ‘പേഴ്സെൻറ’ കൈയിൽനിന്ന് ഒരേ ദിവസം, ഒറ്റ ഇടപാടിനായോ അല്ലെങ്കിൽ ഒരു പ്രത്യേക കാര്യത്തിനായോ കൈപ്പറ്റാൻ പാടില്ല എന്നാണ്. ഇവിടെ പേഴ്സൻ എന്നു പറയുന്നത് വ്യക്തിയോ സ്ഥാപനമോ ട്രസ്റ്റോ സൊസൈറ്റിയോ കമ്പനിയോ കൃഷിക്കാരനോ ആരുമാവാം. ആർക്കും പ്രത്യേകം ഒഴിവില്ല. എന്നാൽ, താഴെ പറയുന്നവരെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 1. ഗവൺമെൻറ് 2. കോഓപറേറ്റിവ് ബാങ്ക് ഉൾപ്പെടെ എല്ലാ ബാങ്കിങ് കമ്പനികളും 3. പോസ്റ്റ് ഓഫിസ്.
ആദായനികുതി നിയമത്തിലെ 269 എസ്.ടി വകുപ്പ് അനുസരിച്ച് സർക്കാറും ബാങ്കുകളും പോസ്റ്റ് ഓഫിസും കോഓപറേറ്റിവ് ബാങ്കും ഒഴികെ ഒരു സ്ഥാപനവുമായോ പ്രസ്ഥാനവുമായോ കമ്പനിയുമായോ വ്യക്തിയുമായോ രണ്ടു ലക്ഷം രൂപക്കോ അതിനു മുകളിലോ ഉള്ള ഒരു വിധത്തിലുള്ള പണമിടപാടുകളും കാഷായി ഏപ്രിൽ ഒന്നിന് ശേഷം നടത്താൻ പാടില്ല. പണം കൈപ്പറ്റുന്ന വ്യക്തിക്ക്/സ്ഥാപനത്തിനായിരിക്കും ശിക്ഷ. ഇക്കാര്യത്തിൽ നികുതിക്ക് വിധേയമായ പണമാണെന്നോ നികുതി ഒഴിവുള്ള പണമാണെന്നോ കാർഷിക വരുമാനം ആണെന്നുള്ളതോ ആയ ഒരു പരിഗണനയും ഉണ്ടായിരിക്കുന്നതല്ല.
269 എസ്.ടി വകുപ്പ് മൂന്നു വിധത്തിലുള്ള പണമിടപാടിനെപ്പറ്റിയാണ് വിവരിക്കുന്നത്. ഒന്നാമതായി ഒരേ ദിവസംതന്നെ ഒരു വ്യക്തിയോ സ്ഥാപനമോ ഒരു വ്യക്തിയുടെ/സ്ഥാപനത്തിെൻറ പക്കൽനിന്ന് രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ കാഷായി സ്വീകരിക്കുന്നതിനാണ് വിലക്കുള്ളത്. ഇത് ഉദാഹരണസഹിതം വ്യക്തമാക്കാം. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് ഒന്നാം തീയതി 1.5 ലക്ഷം രൂപ വിലയ്ക്കുള്ള സാധനങ്ങൾ വിറ്റു. അതേ ഇടപാടുകാർ രണ്ടാം തീയതി ഒരു ലക്ഷം രൂപയുടെ വിൽപനകൂടി നടത്തി. രണ്ടാം തീയതിയിലെ ഇടപാട് കഴിഞ്ഞപ്പോൾ ഇൗ വ്യക്തി വിൽപനക്കാരന് രണ്ടര ലക്ഷം രൂപ കൊടുക്കാനുണ്ട്. പക്ഷേ, ഇവിടെ രണ്ടു ലക്ഷം രൂപയിൽ കൂടുതൽ കാഷായി നൽകാൻ പാടില്ല. രണ്ടു ദിവസത്തെ ഇടപാടാണ് എന്നതിന് ഇവിടെ പ്രസക്തി ഇല്ല.
രണ്ടാമതായി സൂചിപ്പിക്കുന്നത് ഇടപാടിെൻറ വലുപ്പത്തെപ്പറ്റിയാണ്. രണ്ടു ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഒറ്റ ഇടപാട് നടത്തിയാലും അതിെൻറ പണം രണ്ടു ലക്ഷത്തിൽ താഴെ മാത്രമേ കറൻസിയിൽ സ്വീകരിക്കാൻ സാധിക്കൂ. ബാക്കി പണം അക്കൗണ്ട് പേ ചെക്കായോ ഡ്രാഫ്റ്റായോ ഇലക്േട്രാണിക് മാർഗത്തിലൂടെ ബാങ്കിലൂടെയോ മാത്രമേ നടത്താൻ പാടുള്ളൂ. ഇവിടെ തുക ചെറിയ സംഖ്യകളായി പല ദിവസങ്ങളിലായും നൽകാൻ പാടില്ല. ഉദാഹരണമായി, ആശുപത്രിയിലെ രോഗിയുടെ ഓപറേഷൻ െചലവ് മൂന്നു ലക്ഷം രൂപ ആയെന്നിരിക്കട്ടെ ആശുപത്രി അധികൃതർക്ക് ഈ മൂന്നു ലക്ഷവും കാഷായി വാങ്ങാൻ സാധിക്കില്ല. രണ്ട് ലക്ഷം രൂപയിൽ കുറഞ്ഞ തുക കാഷായും ബാക്കി ചെക്കുമാർഗത്തിലൂടെയോ ഡ്രാഫ്റ്റ് മുഖാന്തരമോ ഇലക്േട്രാണിക് മാർഗത്തിലൂടെ ബാങ്കിൽകൂടിയോ മാത്രമേ നടത്താൻ സാധിക്കൂ.
മൂന്നാമതായി പറയുന്നത് ഒരു പ്രത്യേക ഇടപാട് അല്ലെങ്കിൽ പ്രത്യേക സംഭവത്തെ പ്രതിപാദിച്ചാണ്. ഒരു പ്രത്യേക ഇടപാടിന് അല്ലെങ്കിൽ പ്രത്യേക സംഭവത്തിനുവേണ്ടി ഒരാളിൽനിന്ന് രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ കറൻസിയായി സ്വീകരിക്കാൻ സാധിക്കില്ല. ഉദാഹരണം പറഞ്ഞാൽ ഒരു വിവാഹ ആഘോഷത്തിനുവേണ്ടി ഇവൻറ് മാനേജ്മെൻറ് കമ്പനിയെ അഞ്ചു ലക്ഷം രൂപ കരാർ തുക ഉറപ്പിച്ച് ഏൽപിക്കുന്നു. ഇവിടെ കമ്പനിക്ക് പ്രതിഫലത്തിലേക്ക് രണ്ടു ലക്ഷം രൂപയിൽ താഴെ മാത്രമേ കാഷായി സ്വീകരിക്കാൻ സാധിക്കൂ.
ബാക്കി തുക ചെക്ക് /ഡ്രാഫ്റ്റ്/ ഇലക്േട്രാണിക് മാർഗത്തിലൂടെ ബാങ്കിലൂടെ മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ. മറ്റൊരു ഉദാഹരണം: ഒരു വിവാഹ ആഘോഷത്തിൽ പങ്കെടുത്ത 300 പേർ വരന് 1000 രൂപ വീതം സംഭാവന നൽകുന്നു. ഇവിടെ ആകെ തുക മൂന്നുലക്ഷം രൂപ വരുമെങ്കിലും ഒരു വ്യക്തിയിൽനിന്നു മാത്രം അല്ലാത്തതിനാൽ ഈ നിയമം ബാധകമാവില്ല. എങ്കിലും രണ്ടാമത്തെ ക്ലോസ് അനുസരിച്ച് നിയമലംഘനം ആകും എന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഒരാളുടെ പക്കൽനിന്ന് ഗിഫ്റ്റ് ആയി രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ കാഷായി സ്വീകരിച്ചാൽ അതും നിയമവിരുദ്ധമാണ്.
ആദായ നികുതി നിയമം 269 എസ്.ടി വകുപ്പ് ലംഘിച്ചാൽ സ്വീകരിക്കുന്ന തുകക്ക് തുല്യമായ തുകയാണ് പിഴ അടക്കേണ്ടിവരുക. നികുതി നിയമത്തിലെ 271 ഡി.എ വകുപ്പ് അനുസരിച്ചാണിത്. എന്നാൽ, പണം സ്വീകരിച്ച വ്യക്തിക്ക് അതിന് തക്കതായ കാരണം ബോധിപ്പിക്കാൻ സാധിച്ചാൽ പിഴ ഈടാക്കില്ല. പിഴ ഈടാക്കുന്നത് ജോയൻറ് കമീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.
സാധാരണഗതിയിൽ കൃഷിക്കാർക്ക് കാർഷിക വിളകൾ വിൽക്കുമ്പോൾ പണം കാഷായി വാങ്ങാൻ സാധിക്കും എന്നായിരുന്നു അനുമാനം. എന്നാൽ, കൃഷിക്കാർക്ക് ഒരു വിധത്തിലുള്ള ഒഴിവും നിയമത്തിൽ സൂചിപ്പിച്ചിട്ടില്ല. അതിനാൽ കാർഷിക വിളക ളുടെ വിൽപനസമയത്തുപോലും വിൽപന വില രണ്ടു ലക്ഷം രൂപയോ അതിന് മുകളിലോ ആെണങ്കിൽ കാഷായി സ്വീകരിക്കാൻ പാടില്ല. (ബജറ്റ് പ്രസംഗത്തിൽ കാർഷിക വിളകളുടെ വിൽപനക്ക് ഈ നിയമത്തിൽനിന്നും ഒഴിവുണ്ടാവും എന്ന് പ്രഖ്യാപിച്ചിരുന്നു.)
എന്നാൽ, ബാങ്കിൽനിന്ന് രണ്ടു ലക്ഷം രൂപയിൽ കൂടുതൽ കാഷായി പിൻവലിച്ചാൽ 269 എസ്.ടി ബാധകമാവില്ല. ഈ ഭേദഗതി ഏപ്രിൽ അഞ്ചിന് പ്രാബല്യത്തിൽ വന്നു. പങ്കു വ്യാപാര സ്ഥാപനങ്ങളിൽ ഉടമസ്ഥർക്ക് (പാർട്ണർമാർക്ക്) പോലും സ്വന്തം സ്ഥാപനത്തിലേക്ക് രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ കാഷായി നൽകാനും പിൻവലിക്കാനും സാധിക്കില്ല. പൂർവികമായി ലഭിക്കുന്ന തുകയാണെങ്കിലും രണ്ടു ലക്ഷത്തിൽ കൂടുതൽ കാഷായിട്ടാണെങ്കിൽ സ്വീകരിക്കാൻ പാടില്ല!
babyjosephca@hotmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.