മൊറ​ട്ടോറിയം പ്രഖ്യാപിക്കുന്നതിന്​ തൊട്ടുമുമ്പ്​ യെസ്​ ബാങ്കിൽനിന്ന്​ 265 കോടി പിൻവലിച്ച്​ ഗുജറാത്ത്​ കമ്പനി

വഡോദര: യെസ്​ ബാങ്കിന്​ ​റിസർവ്​ ബാങ്ക്​​ മൊറ​ട്ടോറിയം ഏർപ്പെടുത്തുന്നതിന്​ രണ്ടു ദിവസം മുമ്പ്​ ഗുജറാത്ത​ിലെ ഒരു കമ്പനി 265 കോടിയുടെ നിക്ഷേപം പിൻവലിച്ചതായി റി​േപ്പാർട്ട്​. വഡോദര സ്​മാർട്ട്​ സിറ്റി ഡെവലപ്​മ​െൻറ്​ കമ്പനിയാണ്​ യെസ്​ ബാങ്കിൽനിന്നും ഇത്രയും വലിയ തുക പിൻവലിച്ചത്​. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്​ വ്യാഴാഴ്​ചയാണ്​ യെസ്​ ബാങ്കിന്​ ആർ.ബി.ഐ മൊറ​േട്ടാറിയം പ്രഖ്യാപിച്ചത്​.

ഏപ്രിൽ മൂന്നുവരെ യെസ്​ ബാങ്കുമായി ബന്ധപ്പെട്ട നടപടികൾക്കാണ്​​ മൊറ​ട്ടോറിയം​. ഇക്കാലയളവിൽ പിൻവലിക്കാവുന്ന തുകയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്​തിരുന്നു. ഇതേ തുടർന്ന്​ ബാങ്കിൽനിന്നും പിൻവലിക്കാവുന്ന തുക പരമാവധി 50,000 രൂപയായി നിജപ്പെടുത്തി.

അതേസമയം സ്​മാർട്ട്​ സിറ്റി മിഷൻെറ ഭാഗമായി ഈ തുക കേന്ദ്രത്തിൽനിന്നും ​ഗ്രാൻഡ്​ ലഭിച്ചതാണെന്നും ഇത്​ യെസ്​ ബാങ്കിൻെറ തൊട്ടടുത്ത ലോക്കൽ ബ്രാഞ്ചിൽ നിക്ഷേപിക്കുകയായിരു​ന്നുവെന്നും ചീഫ്​ എക്​സിക്യൂട്ടീവ്​ ഓഫിസർ സുധീർ പ​ട്ടേൽ അറിയിച്ചു. യെസ്​ ബാങ്ക്​ നേരിടുന്ന പ്രതിസന്ധി മനസിലാക്കി ഈ തുക പിൻവലിക്കുകയായിരുന്നു. പിന്നീട്​ ബാങ്ക്​ ഓഫ്​ ബറോഡയിൽ നിക്ഷേപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാത്തിലെ കമ്പനിയെ കൂടാതെ ആന്ധ്രാപ്രദേശിലെ തിരുമല തിരുപതി ദേവസ്​ഥാനം കമ്പനിയും കഴിഞ്ഞ ഒക്​ടോബറിൽ വൻ തുക പിൻവലിച്ചിരുന്നു. 1300കോടി രൂപയാണ്​ കമ്പനി പിൻവലിച്ചത്​. ടി.ടി.ഡി ട്രസ്​റ്റ്​ ബോർഡ്​ മീറ്റിങ്​ കൂടിയിരുന്നതായും അതിൽ യെസ്​ ബാങ്കിൽ നിന്നും പണം പിൻവലിച്ച്​ മറ്റൊരു ബാങ്കിൽ നിക്ഷേപിക്കാൻ തീരുമാനിച്ചതിൻെറ അടിസ്​ഥാനത്തിലാണ്​ നടപടിയെന്നുമാണ്​​ കമ്പനിയുടെ വിശദീകരണം.

Tags:    
News Summary - Vadodara company withdrew Rs 265 crore from Yes Bank just a day before RBI moratorium -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.