മുംബൈ: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറും ദെവാൻ ഹൗസിങ് ആൻഡ് ഫിനാൻസ് (ഡി.എച്ച്.എഫ്.എ ൽ) കമ്പനി ഉടമകളും ഉൾപ്പെട്ട 600 കോടി രൂപയുടെ അഴിമതി കേസിൽ തെളിവുകൾ തേടി സി.ബി.െഎ റെയ ിഡ്. റാണയുടെയും മക്കളുടെയും വീടുകളും ഒാഫിസുകളുമുൾപ്പെടെ ഏഴിടങ്ങളിലാണ് സി.ബി.െ എ തിങ്കളാഴ്ച റെയിഡ് നടത്തിയത്.
റാണയുടെ ഭാര്യ ബിന്ദു കപൂർ, മകൾ രോഷ്നി എന്നിവര െ ഉടൻ ചോദ്യംചെയ്യുമെന്ന് സി.ബി.െഎ വൃത്തങ്ങൾ പറഞ്ഞു.
റാണ കപൂർ, ഭാര്യ ബിന്ദു, മക്കളായ രോഷ്നി, രാഖി, രാധ, ഡിഎച്ച്.എഫ്.എലിെൻറ കപിൽ വധാവൻ, ധീരജ് വധാവൻ എന്നിവർക്കും അഞ്ച് കമ്പനികൾക്കുമെതിരെ ശനിയാഴ്ചയാണ് സി.ബി.െഎ കേസെടുത്തത്. യെസ് ബാങ്ക് സി.ഇ.ഒ ആയിരിക്കെ റാണ കപൂറും ഡി.എച്ച്.എഫ്.എൽ ഉടമ കപിൽ വധാവനും ചേർന്ന് പണമിടപാടിന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
ഇടപാട് ഇങ്ങനെ: ഡി.എച്ച്.എഫ്.എലിന് 3,700 കോടിയും ധീരജ് വധാവൻ ഡയറക്ടറായ ആർ.കെ ഡവലപ്പേഴ്സ് കമ്പനിക്ക് 750 കോടി രൂപയും യെസ് ബാങ്ക് വായ്പ നൽകി. ബാന്ദ്ര റിക്ലമേഷൻ പദ്ധതിയുടെ പേരിൽ ലഭിച്ച 750 കോടിയുടെ വായ്പ അതിനുപയോഗിക്കാതെ ആർ.കെ ഡവലപ്പേഴ്സ് ഡി.എച്ച്.എഫ്.എലിലേക്ക് വഴിമാറ്റി. ഇതിനു പിന്നാലെയാണ് ഡി.എച്ച്.എൽ.എഫ് 600 കോടി രൂപ റാണയുടെ മക്കളുടെ കമ്പനിയായ ഡു ഇറ്റിന് വായ്പ നൽകുന്നത്.
ലഭിച്ച തുകക്കത്ര മൂല്യമില്ലാത്ത സ്വത്താണ് ഡു ഇറ്റ് വായ്പക്ക് നൽകിയ ഇൗടെന്നും സി.ബി.െഎ ചൂണ്ടിക്കാട്ടുന്നു.97,000 കോടി രൂപ വിവിധ ബാങ്കുകളിൽനിന്നായി ഡി.എച്ച്.എഫ്.എൽ വായ്പ വാങ്ങിയിട്ടുണ്ടെന്ന് സി.ബി.െഎ പറയുന്നു. ഇതിൽ 31,000 കോടി കടലാസു കമ്പനികളുടെ മറവിൽ കടത്തിയതായും സി.ബി.െഎ ആരോപിക്കുന്നു.
റാണ കപൂർ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ കസ്റ്റഡിയിലാണ്. റാണ സി.ഇ.ഒ ആയിരിക്കെ അനുവദിച്ച മറ്റു വായ്പകളും പരിശോധിച്ചുവരുകയാണ്. വായ്പകൾ അനുവദിക്കുന്നതിന് കപൂറിനും കുടുംബാംഗങ്ങൾക്കും സാമ്പത്തിക ആനുകൂല്യം ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
എസ്.ബി.െഎ പണം നിക്ഷേപിച്ചാൽ യെസ് ബാങ്ക് പ്രവർത്തനം തുടങ്ങും
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ (എസ്.ബി.െഎ) ഉടൻ മൂലധന നിക്ഷേപം നടത്തിയാൽ ശനിയാഴ്ചയോടെ യെസ് ബാങ്കിനുള്ള മൊറട്ടോറിയം പിൻവലിക്കാനാകുമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ പ്രശാന്ത് കുമാർ. അതിവേഗ പരിഹാര ശ്രമം നടന്നുവരുകയാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
2450 കോടി രൂപ അടിയന്തരമായി നിക്ഷേപിക്കുമെന്നും മൂല്യനിർണയശേഷം അത് 10,000 കോടി രൂപവരെ ആകാമെന്നും കഴിഞ്ഞ ദിവസം എസ്.ബി.െഎ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞിരുന്നു. ഏപ്രിൽ മൂന്ന് വരെയാണ് യെസ് ബാങ്കിന് റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.