ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കടുത്ത സമ്മർദത്തിലാക്കുന്നതാണ് നിലവിൽ ബാങ്കുകളിൽ ഉടലെടുത്ത പ്രതിസന്ധി. യെസ് ബാങ്ക് കൂടി തകർച്ചയുടെ വക്കിലെത്തിയതോടെ ബാങ്കിങ് മേഖലയിൽ കാര്യങ്ങൾ അത്ര സുഖകരമല്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.െഎയെ രംഗത്തിറക്കിയാണ് യെസ് ബാങ്കിൽ ഉടലെടുത്ത പ്രതിസന്ധി തൽക്കാലത്തേക്കെങ്കിലും കേന്ദ്രസർക്കാർ മറികടന്നത്. പക്ഷേ പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബ ാങ്കിലുണ്ടായ പ്രതിസന്ധി പൂർണമായും മറികടക്കാൻ ഇനിയും സാധിച്ചിട്ടില്ലെന്നതും ഇതിനൊപ്പം ചേർത്ത് വായിക്കണം.
ഇന്ദിരാഗാന്ധിയുടെ ദേശസാൽക്കരണത്തിലൂടെ ഇന്ത്യയിലെ ഏറ്റവും വിശ്വസ്തമായ പൊതുമേഖല സ്ഥാപനങ്ങളായി ബാങ്കുകൾ മാറിയിരുന്നു. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിലും ഇന്ത്യൻ സമ്പദ്വ്യവസ്ഥ തകരാതെ പിടിച്ച് നിന്നത് ബാങ്കിങ് മേഖലയുടെ കരുത്തിലായിരുന്നു. എന്നാൽ, ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ബാങ്കുകളും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും വിവിധ തരത്തിലുള്ള പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. കിട്ടാക്കടവും മൂലധനക്ഷാമവും ബാങ്കുകൾക്ക് ഉയർത്തുന്ന വെല്ലുവിളി ചില്ലറയല്ല. ഇൗയൊരു സാഹചര്യത്തിൽ സ്വന്തം പണം ബാങ്കുകളിൽ സുരക്ഷിതമാണോയെന്ന ആശങ്ക നിക്ഷേപകരിൽ ഉയരുക സ്വാഭാവികമാണ്.
ഇൻഷൂറൻസ് പരിരക്ഷ
നേരത്തെ ഒരു ലക്ഷം വരെയുള്ള ബാങ്ക് നിക്ഷേപങ്ങൾക്കാണ് ആർ.ബി.െഎയുടെ സഹസ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപറേഷൻ ഇൻഷൂറൻസ് പരിരക്ഷ നൽകിയിരുന്നത്. എന്നാൽ, 2020 ബജറ്റിൽ ഇൗ പരിധി അഞ്ച് ലക്ഷമാക്കി ധനമന്ത്രി നിർമല സീതാരാമൻ ഉയർത്തിയിരുന്നു. അതുകൊണ്ട് അടുത്ത സാമ്പത്തിക വർഷം മുതൽ അഞ്ച് ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ഡി.െഎ.സി.ജി.സി ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. ഇന്ത്യയിലെ വലിയൊരു വിഭാഗം സേവിങ്സ്, ഡെപ്പോസിറ്റ് അക്കൗണ്ടുകളും ഇൗ പരിധിയിൽ വരുന്നതാണ്.
ബാങ്കിെൻറ പ്രവർത്തനങ്ങൾ ശ്രദ്ധിക്കുക
ബാങ്കിൽ പണം നിക്ഷേപിച്ചാൽ ഉത്തരവാദിത്തം കഴിഞ്ഞുവെന്നാണ് പലരുടെയും വിചാരം. എന്നാൽ ഇത് ശരിയായ രീതിയല്ല. നിക്ഷേപിച്ചതിന് ശേഷം ബാങ്കിെൻറ പ്രവർത്തനങ്ങളിൽ നിക്ഷേപകൻ ശ്രദ്ധപുലർത്തണം. ബാങ്കിനെ കുറിച്ചുള്ള വാർത്തകൾ, കിട്ടാക്കടം, ഒാഹരി ഉടമകൾ, ഏറ്റവും കൂടുതൽ കടമെടുത്തതാര്, ബാങ്കിെൻറ ലാഭ-നഷ്ടങ്ങൾ, നഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ അതിെൻറ കാരണം, ബാങ്കിെൻറ ഒാഹരി വിലയിലുണ്ടാവുന്ന വ്യതിയാനങ്ങൾ, മറ്റ് ബാങ്കുകളുമായുള്ള താരതമ്യം, ബാങ്കിലെ തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകൾ എന്നിവയെല്ലാം നിരന്തരമായി പരിശോധിക്കണം. ബാങ്കുകളിലെ വാർഷിക റിപ്പോർട്ടുകളിൽനിന്ന് ഇത്തരം വിവരങ്ങൾ ഒരു പരിധി വരെ ലഭിക്കും.
ബാങ്കിങ്ങിൽ വൈവിധ്യം കൊണ്ട് വരിക
ബാങ്കിങ് ഇടപാടുകൾക്കായി ഒരു ബാങ്കിനെ മാത്രം ആശ്രയിക്കുന്നത് റിസ്കാണ്. പണം വിവിധ ബാങ്കുകളിലായി നിക്ഷേപിക്കുക. ചെറുകിട, സഹകരണബാങ്കുകൾക്കൊപ്പം വൻകിട ബാങ്കുകളും നിക്ഷേപത്തിനായി തെരഞ്ഞെടുക്കുക. മുതിർന്ന പൗരന്മാരാണെങ്കിൽ അവർക്കായി അവതരിപ്പിച്ച പ്രത്യേക പദ്ധതികളുണ്ടാവും. നിക്ഷേപത്തിനായി ഇത്തരം പദ്ധതികളും തെരഞ്ഞെടുക്കാം.
റിേട്ടൺ കൂടുേമ്പാൾ റിസ്കും കൂടും
വലിയ ബാങ്കുകളേക്കാൾ നിക്ഷേപ പലിശ നിരക്ക് ചെറുകിട, സഹകരണ ബാങ്കുകളിൽ കൂടുതലായിരിക്കും. ഒന്ന് മുതൽ രണ്ട് ശതമാനത്തിെൻറ വരെ വ്യത്യാസം പലിശനിരക്കിലുണ്ടാവാം. എന്നാൽ, വലിയ ബാങ്കുകളേക്കാൾ ചെറിയ ബാങ്കുകൾക്ക് സുസ്ഥിരത കുറവായിരിക്കും. വൻ തുക ഇത്തരം ബാങ്കുകളിൽ നിക്ഷേപിക്കാതിരിക്കുകയാവും ബുദ്ധിപരമായ തീരുമാനം. സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖല ബാങ്കുകളിൽ നിക്ഷേപിക്കുകയാവും ഉചിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.