ആസ്റ്റര്‍ ഫാര്‍മസി ഔട്ട്ലെറ്റുകളില് ഇന്‍-സ്റ്റോര്‍ വാക്സിനേഷനുകള്‍ ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങ്
ദുബൈ: ആസ്റ്റര്‍ ഫാര്‍മസി ഔട്ട്ലെറ്റുകളില് ഇനി മുതൽ ഇന്‍-സ്റ്റോര്‍ വാക്സിനേഷനുകള്‍ ലഭ്യമാകും. ഫാര്‍മസി റീട്ടെയില്‍ ശൃംഖലയിൽ ആദ്യമായാണ് ഇന്‍-സ്റ്റോര്‍ വാക്സിനേഷനുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ദുബൈ അല്‍ നഹ്ദയിലെ ആസ്റ്റര്‍ ഫാര്‍മസി 200ലാണ് ആദ്യ ഘട്ടത്തില്‍ ഫ്ലൂ വാക്സിനേഷനുകളുണ്ടാവുക. സാംക്രമിക രോഗങ്ങള്‍ക്കെതിരായ കൂടുതല്‍ പ്രതിരോധ വാക്സിനുകള്‍ പിന്നീട് ചേര്‍ക്കും.
പൊതുജനാരോഗ്യം മെച്ചപ്പെടുത്താന്‍ പുതിയ വഴികള്‍ സ്വീകരിക്കുന്നതില്‍ യു.എ.ഇ ഹെൽത്ത് റഗുലേറ്ററി അതോറിറ്റി എപ്പോഴും മുന്‍പന്തിയിലാണെന്ന് ആസ്റ്റര്‍ റീടെയില്‍ സി.ഇ.ഒ എന്‍.എസ്. ബാലസുബ്രഹ്മണ്യന് പറഞ്ഞു. ഈ ഉദ്യമത്തിൽ ശൃംഖലയാവാന് കഴിഞ്ഞതില്‍ അഭിമാനമുണ്ട്. വാക്സിനേഷന് എടുക്കാനുള്ള രജിസ്ട്രേഷന് പ്രക്രിയ ലളിതമാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്തിട്ടുണ്ട്.
ഫ്ലൂ വാക്സിനേഷനായി ക്ലിനിക്കിലേക്കോ മെഡിക്കല്‍ സെന്ററിലേക്കോ പോകുന്നതിനു പകരം രോഗികള്‍ക്ക് അയല്പക്കത്തുള്ള വാക്സിനുകള്‍ പ്രയോജനപ്പെടുത്തുന്നത് കൂടുതല്‍ സൗകര്യപ്രദമാണ് പുതിയ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേഗത്തിലും എളുപ്പത്തിലും വാക്സിനേഷന് രൂപകല്പന ചെയ്തിരിക്കുന്നത് ഇൻഫ്ലുവന്‍സാ വൈറസില്‍നിന്ന് സംരക്ഷിക്കാനും ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാധ്യത കുറക്കാനും ഉപകരിക്കുമെന്ന് ആസ്റ്റര്‍ റീടെയില്‍ സി.ഒ.ഒ ഷിറാസ് ഖാന് പറഞ്ഞു. രോഗബാധിതരാവാതിരിക്കാനുള്ള ചെലവു കുറഞ്ഞ മാര്‍ഗം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.