ദുബൈ: ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ്​ നോയ്ഡയിലെ ദ േഗ്രറ്റ് ഇന്ത്യ പ്ലേയ്സ്​ ജിഐപി മാൾ, ദ്വാരകയിലെ വേഗാസ്​മാൾ എന്നിവിടങ്ങളിൽ രണ്ട് പുതിയഷോറൂമുകൾ തുറന്നു. ഇതോടെ കല്യാൺ ജൂവലേഴ്സ്​ ഇന്ത്യയിലും മധ്യപൂർവദേശങ്ങളിലുമായി 150 ഷോറൂമുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു.

കല്യാൺ ജൂവലേഴ്സ്​ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്​. കല്യാണരാമൻ പുതിയഷോറൂമുകൾ ഉദ്ഘാടനം ചെയ്തു. കല്യാൺ ജൂവലേഴ്സ്​എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, കല്യാണിന്‍റെ പ്രാദേശിക ബ്രാൻഡ് അംബാസിഡർമാരായ കേരളത്തിൽ നിന്നുള്ള മഞ്ജുവാര്യർ, പഞ്ചാബിൽ നിന്നുള്ള വാമിക്വഗാബി, വെസ്റ്റ് ബംഗാളിൽനിന്നുള്ള റിതാഭരി ചക്രവർത്തി എന്നിവർചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Kalyan Jewelers opens 150th showroom in Delhi NCR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.