മുംബൈ: കല്യാൺ ജ്വല്ലേഴ്സിെൻറ പ്രാഥമിക ഓഹരി വിൽപനക്ക് (ഐ.പി.ഒ) സെബിയുടെ അനുമതി. ഓഹരി വിൽപനയിലൂടെ 1750 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗസ്റ്റിലാണ് ഐ.പി.ഒക്ക് കല്യാൺ ജ്വേല്ലഴ്സ് അപേക്ഷ നൽകിയത്. ഈ മാസം 15നാണ് ഓഹരി വിൽപന നിയന്ത്രണ സ്ഥാപനമായ സെബിയുടെ അനുമതിയായത്.
പ്രവർത്തന മൂലധനം വിപുലപ്പെടുത്താനും മറ്റ് കോർപറേറ്റ് കാര്യങ്ങൾക്കുമായാണ് പൊതുവിപണിയിൽനിന്ന് പണം സമാഹരിക്കുന്നതെന്നാണ് അറിയുന്നത്. ആക്സിസ് കാപ്പിറ്റൽ, സിറ്റി ഗ്രൂപ്, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്, എസ്.ബി.ഐ കാപ്പിറ്റൽ എന്നീ കമ്പനികളാണ് ഓഹരിവിൽപനയുടെ നടപടിക്രമങ്ങൾ നിയന്ത്രിക്കുന്നത്.
രാജ്യത്ത് 107 ഷോറൂമുകളാണ് കല്യാൺ ജ്വേല്ലഴ്സിനുള്ളത്. ഗൾഫ് മേഖലയിൽ 30ഉം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.