ലുലു ഗ്രൂപ്പിന്‍റെ പുതിയ ഹൈപ്പർ മാർക്കറ്റ് റിയാദിലെ ലബാൻ സ്ക്വയറിൽ ഫെഡറേഷൻ ഓഫ് സൗദി ചേ​മ്പേഴ്സ് ചെയർമാൻ ഹസ്സൻ അൽ ഹുവൈസി ഉദ്ഘാടനം ചെയ്യുന്നു, സൗദി നിക്ഷേപ മന്ത്രാലയം ഉപമന്ത്രി മുഹമ്മദ് അബ ഹുസൈൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി തുടങ്ങിയവർ സമീപം

റിയാദ് ലബാൻ സ്ക്വയറിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുറന്നു

റിയാദ്: ലുലു ഗ്രൂപ്പി​െൻറ സൗദി അറേബ്യയിലെ പുതിയ ഹൈപ്പർ മാർക്കറ്റ് റിയാദിൽ പ്രവർത്തനം ആരംഭിച്ചു. റിയാദ് ലബാൻ സ്ക്വയറിലുള്ള ഹൈപ്പർ മാർക്കറ്റ്, സൗദി നിക്ഷേപ മന്ത്രാലയം ഉപമന്ത്രി മുഹമ്മദ് അബ ഹുസൈൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ഫെഡറേഷൻ ഓഫ് സൗദി ചേ​േമ്പഴ്സ് ചെയർമാൻ ഹസ്സൻ അൽ ഹുവൈസി ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയിലെ ലുലു ഗ്രൂപ്പി​െൻറ 61ാമത്തേതും റിയാദിലെ 11ാമത്തേതുമാണ് ലബാൻ സ്ക്വയർ ലുലു ഹൈപ്പർ മാർക്കറ്റ്.


രാജ്യ തലസ്ഥാനമായ റിയാദിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കാനായതിൽ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. സൗദി അറേബ്യയുടെ വളർച്ചയിൽ ഒരു ഭാഗമാവുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. രാജ്യത്തി​െൻറ സുസ്ഥിര വികസന നയങ്ങൾക്ക് പിന്തുണ നൽകുന്നത് തുടരും. എല്ലാവിധ സഹായങ്ങളും ചെയ്‌തു തരുന്ന ഭരണാധികാരികൾക്ക് യൂസഫലി നന്ദി പറഞ്ഞു. സൗദിയിലെത്തുന്ന നിക്ഷേപകർക്ക് വളരെ അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്.


സൗദിയിലെ ലുലുവി​െൻറ വിപുലീകരണത്തി​െൻറ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 100 ഹൈപ്പർ മാർക്കറ്റ് എന്ന ലക്ഷ്യം മുൻ നിർത്തിയാണ് പ്രവർത്തിക്കുന്നത്. ഈ വർഷം പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ഉൾപ്പെടെ ആറ് ഹൈപ്പർ മാർക്കറ്റുകൾ തുറക്കും. സ്വദേശികൾക്കും മലയാളികൾ ഉൾപ്പെടെയുള്ളവർക്കും ഇതിലൂടെ തൊഴിലവസരങ്ങൾ ഒരുക്കാൻ കഴിയുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.


ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ലുലു ഒരുക്കുന്ന ലോയൽറ്റി പദ്ധതിക്കും തുടക്കം കുറിച്ചു. പദ്ധതിയിൽ പങ്കാളികളാകുന്ന ഉപഭോക്തക്കൾക്ക് ആകർഷകമായ വിലക്കിഴിവുകളും പോയിൻറുകളും സൗദിയിലെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ലഭിക്കും. ഹൈപ്പർ മാർക്കറ്റുകളിൽ നിന്നും സാധനങ്ങൾ വാങ്ങിക്കുമ്പോൾ ലഭിക്കുന്ന പോയിൻറുകൾ ഉപയോഗിച്ച് ഷോപ്പിങ്​ ചെയ്യാനും സാധിക്കും. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ്‌ ഡയറക്ടർ എം.എ. അഷ്‌റഫ് അലി, ലുലു സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ്, ലുലു റിയാദ് റീജനൽ ഡയറക്ടർ ഹാതെം കോൺട്രാക്ടർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Lulu Hypermarket opened in Riyadh Laban Square

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-30 01:32 GMT