മനാമ: ലുലു ഹൈപ്പർമാർക്കറ്റ് ബഹ്റൈൻ റമദാൻ പ്രമോഷനുകൾ അവതരിച്ചു. കഴിഞ്ഞ ദിവസം റിഫയിലെ ഔട്ട്ലറ്റിൽ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിലാണ് സേവിങ് കാമ്പയിൻ എന്നപേരിൽ പ്രമോഷൻ പരിപാടി അവതരിപ്പിച്ചത്. വ്യവസായ വാണിജ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ശൈഖ് ഹമദ് ബിൻ സൽമാൻ ആൽ ഖലീഫ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കൺട്രോൾ ആൻഡ് റിസോഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് ആൽ അശ്റഫ്, റിഫയിലെ ലുലു ഇന്റർനാഷനൽ ഡയറക്ടർ ജൂസർ രൂപാവാലയും സന്നിഹിതരായിരുന്നു. കാമ്പയിനുമായി ബന്ധപ്പെട്ട് സജ്ജമാക്കിയ ഓഫറുകൾ ബഹ്റൈനിലെ 11 ലുലു ഔട്ട്ലറ്റുകളിലും ലഭ്യമാകും.
രാജ്യവും ജനങ്ങളും റമദാനിനൊരുങ്ങുമ്പോൾ ലുലു നിങ്ങൾക്കായി സജ്ജമാക്കിയത് ധാരാളം മികച്ച പ്രൊഡക്ടുകളാണ്. അരി, മൈദ, പാൽ തുടങ്ങി ഒട്ടനവധി നിത്യോപയോഗ വസ്തുക്കൾക്കും ഫ്രൂട്ട് സിറപ്പുകൾ, ചീസ് തുടങ്ങി മാംസ വസ്തുക്കൾ വരെ സജ്ജമാക്കിയിട്ടുണ്ട്. സേവിങ് കാമ്പയിനോടൊപ്പം ലുലു 'ജോയ് ഓഫ് ഗിവിങ്' ബോക്സ് കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. നിർധനരായ കുടുംബങ്ങൾക്ക് റമദാൻ ബോക്സുകളിലാക്കിയ അവശ്യവസ്തുക്കൾ സംഭാവന ചെയ്യുന്ന സംവിധാനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.