പ്രയാഗ് രാജിലും വാരാണസിയിലും ലുലുമാൾ വരുന്നു

മുംബൈ: മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ 12 മാളുകൾ സ്ഥാപിക്കാൻ യു.എ.ഇ ആസ്ഥാനമായ ലുലു ഗ്രൂപ്പ്. ഗുരുഗ്രാം, നോയ്ഡ,പ്രയാഗ് രാജ്,വാരാണസി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൻ വികസന പദ്ധതികളാണ് ഗ്രൂപ്പ് സ്ഥാപിച്ചിട്ടുള്ളത്.

അടുത്ത മൂന്നുവർഷത്തിനുള്ളിൽ 12 മാളുകൾ സ്ഥാപിക്കാനാണ് ആലോചിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ ഷോപ്പിങ് മാൾ ഡയറക്ടർ ഷിബു ഫിലിപ്സ് അറിയിച്ചു. കോഴിക്കോട്, തിരൂർ, പെരിന്തൽമണ്ണ, കോട്ടയം, പാലക്കാട്,നോയ്ഡ,വാരാണസി,പ്രയാഗ് രാജ്, അഹ്മദാബാദ്,ഹൈദരാബാദ്,ബെംഗലൂരു,ചെന്നൈ എന്നിവിടങ്ങളിൽ മാളുകൾ തുറക്കാനാണ് പരിപാടി. ഇപ്പോൾ, കൊച്ചി,തിരുവനന്തപുരം,തൃശൂർ,ബെംഗലൂരു,ലഖ്നോ എന്നിവിടങ്ങളിലാണ് ലുലുമാൾ ഉള്ളത്.

യു.പി ലുലു ഗ്രൂപ്പിന്റെ പ്രധാന വിപണിയാണെന്നും ലഖ്നോയിലെ മാളിനായി 2000കോടി രൂപയാണ് നിക്ഷേപിച്ചതെന്നും ഷിബു പറഞ്ഞു. പ്രയാഗ് രാജിലും വാരാണസിയിലും ഭൂമിയേറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്. അതിനു ശേഷം കാൺപൂരിൽ മാൾ നിർമാണം സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2013ൽ കൊച്ചിയിലാണ് ലുലു ഗ്രൂപ്പ് ഇന്ത്യയിലെ ആദ്യത്തെ മാൾ സ്ഥാപിച്ചത്.

Tags:    
News Summary - Lulumall is coming to Prayagraj and Varanasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.