ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ദുബൈ എയര്‍പോര്‍ട്ട് ഫ്രീ സോണില്‍ പുതിയ അത്യാധുനിക സപ്ലൈ ചെയിന്‍ ഓഫിസ് തുറന്നു. ദുബൈ എയര്‍പോര്‍ട്ട് ഫ്രീ സോണ്‍ ഡയറക്ടര്‍ ജനറല്‍ അംന ലൂത്ത ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ലബാര്‍ ഗ്രൂപ് ചെയര്മാന് എം.പി. അഹമ്മദ്, മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് കെ.പി. അബ്ദുല്‍ സലാം, ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, ഇന്ത്യ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ. ആഷര്‍, സീനിയര്‍ ഡയറക്ടര്‍ സി. മായിന്‍കുട്ടി, ഹെഡ് ഓഫ് മാനുഫാക്ചറിങ് എ.കെ. ഫൈസല്‍, ഡയമണ്ട്സ് ആൻഡ് സ്റ്റഡഡ് ഹെഡ് അപരേഷ് ചാറ്റര്‍ജി, ഡി.എ.എഫ്.ഇസഡ് കസ്റ്റമര്‍ കെയര്‍ വൈസ് പ്രസിഡന്റ് ആരിഫ് അബ്ദുല്‍ ഹമീദ് അല്‍ ഖൂരി എന്നിവരും മറ്റ് പ്രതിനിധികള്‍, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിലെ മാനേജ്മെന്റ് പ്രതിനിധികള്‍, അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പുതിയ ഓഫിസ് ബ്രാന്‍ഡിന്റെ സ്റ്റഡഡ് വിഭാഗത്തിന്റെ അന്താരാഷ്ട്ര വിതരണ ശൃംഖലയുടെ കേന്ദ്രമായി പ്രവര്‍ത്തിക്കും.
6,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ ഓഫിസ് മലബാര്‍ ഗോൾഡിന്റെ നിലവിലെയും ഭാവിയിലെയും അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ കൂടുതല്‍ നിർണായകമായ പങ്ക് വഹിക്കും. പുതിയ ഓഫിസില്‍ ഏകദേശം 80 അംഗ മാനേജ്മെന്റ് ടീം അംഗങ്ങള്‍ പ്രവര്‍ത്തിക്കും. കൂടാതെ അത്യാധുനിക ഡിസൈന്‍ സ്റ്റുഡിയോ ഉള്‍പ്പെട്ട പ്രൊഡക്റ്റ് ഡെവലപ്മെന്റ് സെന്ററും ഇതിലുള്‍പ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.