500 ദീനാർ വിലയുള്ള വജ്രാഭരണങ്ങളോ രത്നാഭരണങ്ങളോ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഒരു ഗ്രാം സ്വർണ നാണയവും 300 ദീനാർ വിലയുള്ള വജ്രാഭരണങ്ങളോ രത്നാഭരണങ്ങളോ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് അരഗ്രാം സ്വർണ നാണയവും സൗജന്യമായി സ്വന്തമാക്കാം.മൈന്‍ ബ്രാന്‍ഡില്‍നിന്നുള്ള വജ്രാഭരണങ്ങളുടെ ശേഖരം മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിലെ ഏറ്റവും ആകര്‍ഷകമായ ആഭരണ ശ്രേണികളിലൊന്നാണ്. അന്താരാഷ്ട്രതലത്തില്‍ സര്‍ട്ടിഫൈ ചെയ്ത പ്രകൃതിദത്ത വജ്രങ്ങളാൽ നിർമിച്ച മൈന്‍ ഡയമണ്ട്സ് ശ്രേണിയില്‍, ഫെസ്റ്റിവലിന്റെ ഭാഗമായി പുതിയ ഡിസൈനുകളും ശേഖരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ഷോറൂമുകളിലും ഡയമണ്ട് എക്സ്ചേഞ്ചില്‍ 100 ശതമാനം മൂല്യം വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഇതുവഴി ഡയമണ്ട് ആകര്‍ഷകമായ ആഭരണം എന്നതിലുപരി ഒരു നിക്ഷേപമെന്ന നിലയിലും ആകര്‍ഷകമാണ്.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ മൈന്‍ ഡയമണ്ട് ജ്വല്ലറി, ഇറ അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി, പ്രെഷ്യ- പ്രഷ്യസ് ജെം ആഭരണങ്ങള്‍ എന്നിങ്ങനെ വിവിധ ബ്രാന്‍ഡുകളിലുടനീളം 18 കാരറ്റ് സ്വർണം, വജ്രം, പ്രെഷ്യസ് ജെം ആഭരണങ്ങളിലാണ് ലൈറ്റ് വെയ്റ്റ് ഡിസൈനുകളുള്ളത്. ഷോറൂമുകളിലുടനീളം ലഭ്യമായ വജ്രാഭരങ്ങളുടെ ശേഖരം കൂടുതല്‍ ആഭരണ പ്രേമികളിലേക്കെത്തിക്കാനായാണ് മൈന്‍ ഡയമണ്ട് ഫെസ്റ്റിവല്‍ തുടങ്ങിയതെന്നും വജ്രാഭരണങ്ങളുടെ ആകര്ഷകമൂല്യം വർധിക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണംപോലെതന്നെ വജ്രവും ജ്വല്ലറി പ്രേമികള്‍ക്കിടയില്‍ പ്രിയങ്കരമായി മാറുകയാണെന്നും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഉപഭോക്തൃ സൗഹൃദ നയങ്ങളിലൂടെ ആഗോളതലത്തില്‍ പ്രശസ്തമായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സില്നിന്നുള്ള എല്ലാ പര്‍ച്ചേസുകൾക്കും ‘മലബാര്‍ പ്രോമിസിലൂടെ സമ്പൂര്‍ണ പരിരക്ഷ ഉറപ്പാക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.