അ​ൽ ഐ​നി​ൽ ആ​രം​ഭി​ച്ച ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് യു.​എ.​ഇ ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ

മു​ൻ അം​ഗം ശൈ​ഖ് സാ​ലെ ബ​ൽ​റ​ക്കാ​ദ് അ​ൽ അ​മേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ൽ ഐ​നി​ൽ പു​തി​യ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ആ​രം​ഭി​ച്ചു

അ​ൽ ഐ​ൻ: അ​ൽ ഐ​നി​ൽ ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സ​ന​യ്യ​ക്ക​ടു​ത്ത അ​ൽ അ​ജ​യാ​സി​ലു​ള്ള ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് യു.​എ.​ഇ ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ മു​ൻ അം​ഗം ശൈ​ഖ് സാ​ലെ ബ​ൽ​റ​ക്കാ​ദ് അ​ൽ അ​മേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

40,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ലു​ള്ള ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ഹോ​ട്ട് ഫു​ഡ്‌​സ്, ഫ്ര​ഷ് ഫു​ഡ്, ബേ​ക്ക​റി, ഇ​ല​ക്ട്രോ​ണി​ക്‌​സ് വി​ഭാ​ഗം, സ്റ്റേ​ഷ​ന​റി തു​ട​ങ്ങി​യ സെ​ക്ഷ​നു​ക​ളു​മു​ണ്ട്. ലു​ലു ഗ്രൂ​പ്പി​ന്‍റെ അ​ൽ ഐ​നി​ലെ പ​തി​നാ​റാ​മ​ത്തെ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റാ​ണി​ത്.

അ​ടു​ത്ത വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ അ​ൽ ഐ​നി​ൽ മൂ​ന്ന് പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ​കൂ​ടി ആ​രം​ഭി​ക്കു​മെ​ന്ന്​ ലു​ലു ഗ്രൂ​പ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ എം.​എ. അ​ഷ്റ​ഫ് അ​ലി പ​റ​ഞ്ഞു. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ദീ​ർ​ഘ​ദൂ​രം യാ​ത്ര ചെ​യ്യാ​തെ വേ​ണ്ട​തെ​ല്ലാം വാ​ങ്ങാ​നാ​വു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​ത്.

ലു​ലു ഗ്രൂ​പ് സി.​ഇ.​ഒ സൈ​ഫി രൂ​പാ​വാ​ല, ഡ​യ​റ​ക്ട​ർ എം.​എ. സ​ലീം, അ​ൽ ഐ​ൻ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ ഷാ​ജി ജ​മാ​ലു​ദ്ദീ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - New Lulu Hypermarket launched in Al Ain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.