കുവൈത്ത്സിറ്റി: കുവൈത്തിലെ മുന്‍നിര ഫാമിലി ഗ്രോസറായ ഓണ്‍കോസ്റ്റ് ഫിൻതാസിൽ പുതിയ ഔട് ലെറ്റ് തുറന്നു. ഫിൻതാസ് ബ്ലോക്ക് ഒന്ന് സ്ട്രീറ്റ് ഒന്നിലാണ് ഔട് ലെറ്റ് . ഉദ്ഘാടനം ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഡോ.രമേശ് ആനന്ദദാസും കൊമേർഷ്യൽ ഡയറക്ടർ ജിഹാദ് സൈഫും ചേര്‍ന്ന് നിര്‍വഹിച്ചു. ഓണ്‍കോസ്റ്റ് മാനേജ്മെന്റ് അംഗങ്ങളും പൗരപ്രമുഖരും പങ്കെടുത്തു.
കുവൈത്തിന്റെ എല്ലാ ഭാഗങ്ങളിലും സാന്നിധ്യമുറപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ഗ്രോസറി റീട്ടെയിലറായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് ഓണ്‍കോസ്റ്റ് ഒരുപടികൂടി അടുത്തതായി ചീഫ് ഓപറേറ്റിങ് ഓഫിസര്‍ ഡോ.രമേശ് ആനന്ദദാസ് പറഞ്ഞു. ഈ വർഷം അഞ്ച് പുതിയ ബ്രാഞ്ചുകള്‍ കൂടി തുറക്കും. കുവൈത്തിലെ ആദ്യ മെംബര്‍ഷിപ് ബേസ്ഡ് ഹോള്‍സെയില്‍ സ്റ്റോറായ ഓണ്‍കോസ്റ്റ് ഫാമിലി പ്രോഗ്രാമിലൂടെ നാലു ശതമാനം കാഷ്ബാക്ക് ഓഫറും നിരവധി ആനുകുല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ നേരിട്ട് ലഭ്യമാക്കുന്നതിനാൽ മികച്ചതും ന്യായവിലക്കും വസ്തുക്കൾ വാങ്ങാമെന്നും അദ്ദേഹം അറിയിച്ചു.
പഴങ്ങള്‍, ഫ്രഷ് പച്ചക്കറികള്‍, മത്സ്യം, മാംസം, മുട്ട, വിവിധ സൗന്ദര്യവർധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഓൺകോസ്റ്റിലും ഗൾഫ്മാർട്ടിലും ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉല്പന്നങ്ങള്ക്ക് ആകർഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ രാത്രി 11 വരെ ഔട് ലെറ്റ് പ്രവര്‍ത്തിക്കും. ഉയർന്ന ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കളും വീട്ടുസാധനങ്ങളും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതോടൊപ്പം ആസ്വാദ്യകരമായ ഷോപ്പിങ് അനുഭവവും ഓണ്‍കോസ്റ്റ് വാഗ്ദാനം ചെയ്യുന്നതായി മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.