മുംബൈ: നോട്ടുനിരോധനം നടപ്പാക്കി ആറു വർഷത്തിനുശേഷം പൊതുജനത്തിന്റെ കൈവശമുള്ള പണത്തിലുണ്ടായത് വൻ വർധന. 2016 നവംബറിൽ 17.7 ലക്ഷം കോടി കറൻസിയാണ് പൊതുജനത്തിന്റെ കൈവശമുണ്ടായിരുന്നതെങ്കിൽ ഈ വർഷം ഫെബ്രുവരിയിൽ അത് 30.88 ലക്ഷം കോടിയായി ഉയർന്നു. 71.84 ശതമാനം വർധന. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കാണിത്.
കള്ളപ്പണത്തിന്റെ ഉപയോഗം കുറക്കുകയും സാമ്പത്തിക അഴിമതി തടയുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ 2016 നവംബർ എട്ടിന് പ്രഖ്യാപിച്ച നോട്ടുനിരോധനത്തിന്റെ ഉപലക്ഷ്യമായി പറഞ്ഞിരുന്നത് കറൻസിയുടെ ഉപയോഗം കുറക്കുകയെന്നതു കൂടിയായിരുന്നു. ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുകയായിരുന്നു ഇതിന് കണ്ട മാർഗം. എന്നാൽ, ഡിജിറ്റൽ പണമിടപാട് കൂടിയെങ്കിലും കറൻസി ഉപയോഗം കുറഞ്ഞില്ലെന്നാണ് ആർ.ബി.ഐയുടെ കണക്കുകൾ കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.