ദുബൈ: വിൽപനക്ക് ഒരുങ്ങുന്ന എയർ ഇന്ത്യ സ്വന്തമാക്കാൻ റാസൽഖൈമ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി(റാകിയ)യും രംഗത്ത്. സ്പൈസ് ജെറ്റ് മേധാവി അജയ് സിങും ഡൽഹി കേന്ദ്രമായ ബേർഡ് ഗ്രൂപ്പ് ഉടമ അങ്കൂർ ബാട്ടിയയും ഉൾപെടുന്ന കൺസോർട്യത്തിൽ ചേർന്നാണ് നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ വാങ്ങാൻ റാകിയ രംഗത്തെത്തിയത്. ലേലത്തിൽ പങ്കാളിത്തം വഹിക്കുന്ന കമ്പനികളുടെ അവസാന പട്ടികയിൽ ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റും മാത്രമാണ് ഇടംപിടിച്ചത്.
എയർ ഇന്ത്യ ജീവനക്കാരുടെ കൂട്ടായ്മയടക്കം അപേക്ഷ സമർപ്പിച്ചെങ്കിലും യോഗ്യതാ മാനദണ്ഡങ്ങൾ പൂർത്തിയാക്കിയതായി കണ്ടെത്തിയത് രണ്ട് കമ്പനികൾ മാത്രമാണ്. ഇതിൽ ഒരു വിഭാഗത്തിെൻറ കൂടെയാണ് റാകിയയും പങ്കാളിയായത്. റാസൽഖൈമ ഭരണാധികാരിയായിരുന്ന സഖ്ർ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഉത്തരവ് പ്രകാരം രൂപീകൃതമായ സംവിധാനമാണ് റാസൽഖൈമ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി എന്ന റാകിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.