ബാങ്കുകൾക്കും കോടതിക്കും കോവിഡിനും മ​ധ്യേ വായ്​പക്കാർ

    രാജ്യമെമ്പാടുമുള്ള വായ്​പക്കാർ ഇപ്പോൾ കോടതിക്കും ബാങ്കുകൾക്കും കോവിഡിനും മധ്യേയാണ്​. ബാങ്കുകൾക്കൊപ്പം നിൽക്കണോ വായ്​പക്കാർക്കൊപ്പം നിൽക്കണോ എന്നറിയിക്കാൻ കേന്ദ്ര സർക്കാറിന്​ സുപ്രീംകോടതി ഒരവസരംകൂടി നൽകിയിരിക്കുകയാണ്​. നീട്ടിക്കിട്ടിയ അവസരമു​പയോഗിച്ച്​ സർക്കാർ ആർക്കൊപ്പം നിൽക്കുമെന്ന്​ ഇൗമാസം 28നറിയാം.

കോവിഡ്​ മഹാമാരിയുടെ സാഹചര്യത്തിൽ മാർച്ച്​ മുതൽ ആറുമാസത്തേക്ക്​, വ്യക്തിഗത വായ്​പകൾ, സ്​ഥാപനങ്ങളുടെ വായ്​പകൾ തുടങ്ങിയവയുടെ തിരിച്ചടവിന്​ മൊറ​േട്ടാറിയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മൊറ​േട്ടാറിയം കാലയളവിലെ പലിശ ഒഴിവാക്കിയില്ലെന്ന്​ മാത്രമല്ല, തിരിച്ചടവ്​ മുടങ്ങിയതി​െൻറ പേരിലുള്ള പലിശ വായ്​പത്തുകയിലേക്ക്​ കൂട്ടിച്ചേർത്ത്​ അതിനും പലിശയീടാക്കുന്ന നിലപാടാണ്​ ബാങ്കുകൾ സ്വീകരിച്ചത്​. ഇതിനെതിരെയുള്ള ഹരജികളാണ്​ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നത്​്​. ആഗസ്​റ്റ്​ 31ന്​ മൊറ​േട്ടാറിയം കാലാവധി തീരുകയും ചെയ്​തു.

ഹരജികൾ പരിഗണിച്ച സുപ്രീംകോടതി, പലിശ എഴുതിത്തള്ളുന്നത്​ സംബന്ധിച്ചും മൊറ​േട്ടാറിയം നീട്ടുന്നത്​ സംബന്ധിച്ചും കേന്ദ്ര സർക്കാറി​െൻറ നിലപാട്​ തേടി. പ്രതീക്ഷിച്ചതുപോലെ വായ്​പക്കാർക്ക്​ അനുകൂലമായി നിലപാട്​ അറിയിക്കുന്നതിൽ കേന്ദ്രം വിമുഖത കാണിക്കുകയായിരുന്നു.

പലവട്ടം ഹരജികൾ പരിഗണനക്കെടുത്ത കോടതി, സെപ്​റ്റംബർ 28നകം നിലപാട്​ വ്യക്തമാക്കാൻ സർക്കാറിന്​ ഒരവസരംകൂടി നൽകിയിരിക്കുകയാണ്​. അതുവരെ, മൊറ​േട്ടാറിയം കാലയളവിൽ തിരിച്ചടവ്​ മുടങ്ങിയ വായ്​പാ അക്കൗണ്ടുകൾ നിഷ്​ക്രിയ ആസ്​തികളായി പ്രഖ്യാപിക്കരു​െതന്ന്​ നിർദേശിച്ചിട്ടുമുണ്ട്​. ക്രെഡിറ്റ്​ റേറ്റിങ്ങിനെയും പ്രതികൂലമായി ബാധിക്കരുത്​.

പിടിവിടാതെ കോവിഡ്​

വായ്​പകൾക്ക്​ മൊറ​േട്ടാറിയം പ്രഖ്യാപിച്ചപ്പോഴുള്ള അവസ്​ഥയിൽനിന്ന്​ രാജ്യത്തിന്​ ഒരു മാറ്റവും വന്നിട്ടില്ല എന്നതാണ്​ വായ്​പയെടുത്തവരെ പ്രതിസന്ധിയിലാക്കുന്നത്​. കഴിഞ്ഞ 175 ദിവസമായി ​രാജ്യത്തെ വിവിധ മേഖലകൾ അടഞ്ഞുകിടക്കുകയാണ്. ആറുമാസത്തോളം പൊതുഗതാഗതമടക്കം രാജ്യം അടച്ചിട്ടിട്ടും മഹാമാരിയുടെ വ്യാപനത്തിന്​ ഒരു ശമനവും വന്നിട്ടുമില്ല. 46 ലക്ഷത്തോളം പേർക്കാണ്​ ഇന്ത്യയിൽ കോവിഡ്​ ബാധിച്ചത്​. ​ശനിയാഴ്​ച മാത്രം, 97,570 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ആഗോള വ്യാപകമായി 2.8 കോടി പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചപ്പോൾ, അതിൽ അരക്കോടിയിലധികവും ഇന്ത്യക്കാരാണ്​ എന്നതാണ്​ വസ്​തുത. ആഗോളതലത്തിലുള്ള കോവിഡ്​ രോഗികളുടെ ആറിലൊന്നും ഇന്ത്യക്കാർ! മരണനിരക്കും കുതിക്കുകയാണ്​. പ്രതിദിന മരണനിരക്ക്​ 1200 കവിഞ്ഞു. ശനിയാഴ്​ചവരെയുള്ള കണക്കനുസരിച്ച്​ 77,472 ഇന്ത്യക്കാർ കോവിഡ്​ മരണത്തിന്​ കീഴടങ്ങിക്കഴിഞ്ഞു. രാജ്യത്തി​െൻറ വ്യവസായിക മേഖല സ്​ഥിതിചെയ്യുന്ന മഹാരാഷ​​്ട്ര, ആന്ധ്രപ്രദേശ്​, തിമിഴ്നാട്, കർണാടക, ഉത്ത​ർപ്രദേശ്​, പശ്ചിമബംഗാൾ തുടങ്ങിയ സംസ്​ഥാനങ്ങളിലെല്ലാം കോവിഡ്​ വ്യാപനം രൂക്ഷമാണ്​. അതിനാൽതന്നെ, രാജ്യത്തെ ഉൽപാദന മേഖല, വിപണി, ചരക്ക്​ ഗതാഗതം, ഉപഭോഗ രംഗം എന്നിവയൊന്നും പൂർവനില പ്രാപിച്ചിട്ടില്ല. വരുമാനവും നിലച്ചിരിക്കുകയാണ്​.

പ്രതിസന്ധിയിലായത്​ വിവിധയിനം വായ്​പക്കാർ

മൊറ​േട്ടാറിയം കാലാവധി അവസാനിക്കുകയും തൊഴിൽമേഖല പൂർവസ്​ഥിതി പ്രാപിക്കാതിരിക്കുകയും ചെയ്​തതോടെ പ്രതിസന്ധിയിലായത്​ വിവിധയിനം വായ്​പക്കാരാണ്​.

സംരംഭക വായ്​പയെടുത്ത ചെറുതും വലുതുമായ സ്​ഥാപനങ്ങൾ, ഭവനവായ്​പയും വാഹന വായ്​പയുമൊക്കെയെടുത്ത വ്യക്തികൾ, വിദ്യാഭ്യാസ വായ്​പയെടുത്തവർ എന്നിവരെല്ലാം പ്രതിസന്ധിയിലാണ്​. നിലവിലുള്ള തൊഴിൽ മേഖലകൾ പ്രതിസന്ധിയിലായതോടെയാണിത്​. വിദ്യാഭ്യാസ വായ്​പയെടുത്തവർ അതീവ ആശങ്കയിലുമാണ്​. ദേശീയാടിസ്​ഥാനത്തിൽതന്നെ പുറത്തുവരുന്ന പുതിയ സർവേ വിവരങ്ങൾ ജോലി ​തേടുന്നവർക്ക്​ ഒട്ടും ആശാവഹമല്ല​.

രാജ്യത്തെ പ്രമുഖ കമ്പനികളെല്ലാം കാമ്പസ്​ ​െസലക്​ഷൻ നിർത്തിവെച്ചിരിക്കുകയാണ്​. കഴിഞ്ഞ മാർച്ചിലും മറ്റും കാമ്പസ്​ ​െസലക്​ഷൻ ലഭിച്ചവർക്ക്​ നൽകിയ ഒാഫറുകൾ പിൻവലിച്ച കമ്പനികളുമുണ്ട്​. ദേശീയാടിസ്​ഥാനത്തിൽ, പുതുതായി പുറത്തിറങ്ങിയ എൻജിനീയറിങ്​​ ബിരുദധാരികളിൽ 76 ശതമാനം പേർക്ക്​ ജോലി ലഭിച്ചില്ലെന്ന്​ 'ബ്രിഡ്​ജ്​ലാബ്​സ്​' നടത്തിയ സർവേ വ്യക്തമാക്കുന്നു. 30ശതമാനം പേർക്ക്​ മാത്രമാണ്​ ജോലി ലഭിച്ചതെന്ന്​ ജോബ്​ സൈറ്റായ ഫസ്​റ്റ്​നൗക്രി.കോം നടത്തിയ സർവേയിലും വ്യക്തമാകുന്നു.

നിലപാട്​ മാറ്റാതെ റിസർവ്​ ബാങ്ക്​

ഇതൊക്കെയാണെങ്കിലും മൊറ​േട്ടാറിയം സംബന്ധിച്ച നിലപാട്​ റിസർവ്​ ബാങ്ക് മാറ്റിയിട്ടില്ല. മൊറ​േട്ടാറിയം നീട്ടാനാകില്ല എന്നാണ്​ റിസർവ്​ ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറയുന്നത്​. ​േലാക്ഡൗൺ കാലത്തേക്കുള്ള താൽക്കാലിക ആശ്വാസ പാക്കേജ് മാത്രമായിരുന്നു മൊറ​േട്ടാറിയമെന്നും ഇനിയും തുടരാനാകില്ലെന്നും പ്രതിസന്ധിയിൽ തുടരുന്ന വായ്പക്കാരെ സഹായിക്കുന്നതിന് ബാങ്കുകൾക്ക് സ്വന്തം നിലക്ക് പദ്ധതികൾ ആവിഷ്കരിക്കാമെന്നും അദ്ദേഹം പറയുന്നു. ഇതിനായി വായ്പകളുടെ പുനഃക്രമീകരണത്തിന് ബാങ്കുകളെ ചുമതലപ്പെടുത്തുകയാണ് റിസർവ് ബാങ്ക് ചെയ്തത്. തിരിച്ചടവ് കാലാവധി ദീർഘിപ്പിച്ചുകൊടുത്ത് പ്രതിമാസ തിരിച്ചടവിെൻറ ഭാരം കുറക്കുക, പലിശയിളവ് അനുവദിക്കുക എന്നിങ്ങനെയുള്ള ആശ്വാസ നടപടികൾ ബാങ്കുകൾക്ക് സ്വീകരിക്കാം. മൊറ​േട്ടാറിയം കാലയളവിലെ പലിശ എഴുതിത്തള്ളാൻ തീരുമാനിച്ചാൽ ബാങ്കുകൾക്ക്​ രണ്ടു ലക്ഷം കോടിയുടെ അധിക ബാധ്യത വരുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT