ന്യൂഡൽഹി: നോട്ടുനിരോധനം നിലവിൽവന്ന ഉടൻ ഡൽഹിയിലെ ബാങ്കിൽ നിക്ഷേപിച്ച 15 കോടി രൂപ ബിനാമി സ്വത്തായി പ്രഖ്യാപിച്ച് നിർണായക വിധി. കള്ളപ്പണ വിരുദ്ധ നിയമം നടപ്പിൽവന്ന ശേഷം ബാങ്ക് നിക്ഷേപം ബിനാമി സ്വത്തായി പ്രഖ്യാപിക്കുന്ന ആദ്യ വിധിയാണിത്.
കെ.ജി മാർഗിലെ കൊട്ടക് മഹീന്ദ്ര ബാങ്കിൽ കഴിഞ്ഞ ഡിസംബറിൽ നിക്ഷേപിക്കപ്പെട്ട തുകയുടെ അക്കൗണ്ട് ഉടമയെയും നിക്ഷേപിച്ചയാളെയും പിടികൂടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ വർഷം നവംബർ ഒന്നിനാണ് ബിനാമി ഇടപാട് (വിരുദ്ധ) ഭേദഗതി നിയമം മോദി സർക്കാർ നടപ്പാക്കിയത്.
നോട്ടുനിരോധിച്ചയുടൻ അനധികൃത ഇടപാടുകൾ കണ്ടെത്താൻ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ബാങ്കിൽ 100െൻറയും നിരോധിക്കപ്പെട്ട 500െൻറയും നോട്ടുകളിൽ 15,93,39,136 രൂപയുടെ നിേക്ഷപം കണ്ടെത്തിയത്.
ഒാൾഡ് ഡൽഹിയിലെ നയാ ബസാർ സ്വദേശി രമേശ്ചന്ദ് ശർമയാണ് മൂന്നു സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചത്. തൊട്ടുപിറകെ ഇത്രയും തുക പിൻവലിക്കാൻ വിവിധ ആളുകളുടെ പേരിൽ ഡിമാൻറ് ഡ്രാഫ്റ്റ് നൽകിയതായും കണ്ടെത്തി. ഇവ മരവിപ്പിച്ച ആദായ നികുതി വകുപ്പ്, തുക ബിനാമിയായി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന്, സ്ഥിരീകരണത്തിന് ഉന്നതതല സമിതിക്ക് വിട്ടു. ഇതിലാണ് പ്രത്യേക കോടതിയുടെ വിധിയുണ്ടായത്.
അന്വേഷണം വന്നതോടെ പണം നിക്ഷേപിച്ച ശർമ ഒളിവിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.