മൂല്യം കുറച്ചേക്കുമെന്ന ആശങ്കയില്‍ രൂപ ഇടിഞ്ഞു

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപയുടെ മൂല്യം കുറച്ചേക്കുമെന്ന ആശങ്കയില്‍ വ്യാഴാഴ്ച രാവിലെ രൂപയുടെ മൂല്യത്തില്‍ അപ്രതീക്ഷിത ഇടിവ്. എന്നാല്‍, മൂല്യം കുറക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്നും വിപണിയായിരിക്കും രൂപയുടെ മൂല്യം തുടര്‍ന്നും നിശ്ചയിക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 20 മാസത്തിനിടെ ഒരു മാസമൊഴികെ കയറ്റുമതി കുറഞ്ഞതിനാല്‍ രൂപയുടെ മൂല്യം കുറക്കുന്നതിനെക്കുറിച്ച് വാണിജ്യ മന്ത്രാലയം ധനമന്ത്രാലയവുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. 
എന്നാല്‍, വാണിജ്യ മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെങ്കിലും മൂല്യം കുറക്കുന്നതിനുള്ള നിര്‍ദേശമൊന്നും സര്‍ക്കാറിന് മുന്നിലില്ളെന്ന് ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 
മൂല്യം കുറക്കുന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ചചെയ്യുന്നതായി താന്‍ പറഞ്ഞിട്ടില്ളെന്ന് വാണിജ്യമന്ത്രി നിര്‍മല സീതാരാമനും വ്യക്തമാക്കി. രൂപയുടെ മൂല്യം സര്‍ക്കാര്‍ നിയന്ത്രിക്കുന്നതല്ളെന്നും വിപണി നിശ്ചയിക്കുന്നതാണെന്നും സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസും ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ മൂല്യം കുറക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാവിലെ റിപ്പോര്‍ട്ട് പുറത്തുവന്നതിനത്തെുടര്‍ന്ന് അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 67.07 ആയി കുറഞ്ഞിരുന്നു. എന്നാല്‍, സര്‍ക്കാറിന്‍െറ നിഷേധം വന്നതോടെ മൂല്യം ഉയര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.