രൂപക്ക് സര്‍വകാല പതനം

മുംബൈ: രൂപ 30 പൈസ ഇടിഞ്ഞ് ഡോളറിന് 68.73 രൂപയായി. ഒരു ഘട്ടത്തില്‍ സര്‍വകാല താഴ്ചയായ 68. 86 ലത്തെിയശേഷമാണ് 68.73ല്‍ ക്ളോസ് ചെയ്തത്. ആര്‍.ബി.ഐയുടെ സമയോചിത ഇടപെടലാണ് ഇന്ത്യന്‍ നാണയത്തെ റെക്കോഡ് താഴ്ചയില്‍നിന്ന് രക്ഷിച്ചതെന്നാണ് സൂചന. വിദേശമൂലധനം പുറത്തേക്കൊഴുകുന്നതും ഡോളറിന്‍െറ മുന്നേറ്റവുമാണ് രൂപയെ താഴ്ചയിലത്തെിച്ചത്. ആഗസ്റ്റ് 28ന് ഇടപാടുകളുടെ ഒരു ഘട്ടത്തില്‍ 68.85 വരെയത്തെിയ രൂപ 68.80ലാണ് ക്ളോസ് ചെയ്തത്.
 
യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന സൂചനകളാണ് ഡോളറിന്‍െറ മുന്നേറ്റത്തിന് വഴിവെച്ചത്. ഈ മാസമാദ്യം യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചശേഷം ഇതുവരെ 2.92 ശതമാനമാണ് രൂപ കൂപ്പുകുത്തിയത്. 500, 1000 നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനത്തിനുപിന്നാലെയാണ് വിദേശമൂലധനം പുറത്തേക്കൊഴുകുന്നത് ശക്തമായത്. 

Tags:    
News Summary - Amid Dollar Shock, Rupee Nears Record Low, Crosses 68.80

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.