‘കേന്ദ്രബാങ്കി​െൻറ പ്രഖ്യാപനം മാറാരോഗത്തിന്​ പാരസെറ്റമോൾ നൽകുന്നപോലെ’

മ്പദ്​ വ്യവസ്​ഥ പ്രധാനമായും അഭിമുഖീകരിക്കുന്ന ഒരു പ്രശ്​നം വിപണിയിൽ പണം ലഭ്യമല്ല എന്നതായിരുന്നു. അത ി​നെമാ​ത്രം അടിസ്​ഥാനമാക്കിയാണ്​ പുതിയ പ്രഖ്യാപനങ്ങളെല്ലാം. വിപണിയിലേക്ക്​ പണം ഒഴുക്കുക എന്നതുമാത്രമാണ്​ പ ുതിയ പ്രഖ്യാപനം കൊണ്ട്​ റിസർവ്​ ബാങ്ക്​ ഉദ്ദേശിക്കുന്നത്​. ലോക്​ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തൊഴിലില്ല ാത്ത, വരുമാനമില്ലാത്ത അവസ്​ഥയിൽ ആളുകളിൽ പണം ഇല്ലാത്ത അവസ്​ഥ കൈവന്നു. കൂടുതൽ പണം ആളുകളിലേക്ക്​ എത്തിക്കുക എന്ന തു മാത്രമാണ്​ ഈ സാഹചര്യത്തിൽ സർക്കാരി​​​െൻറയും കേന്ദ്രസർക്കാരി​​​െൻറയും മുന്നിലുളള മാർഗം. അതിനനുസൃതമായാണ്​ പുതിയ പ്രഖ്യാപനവും.

50,000 കോടി രൂപ ബാങ്കിങ്​ ഇതര സ്​ഥാപനങ്ങൾക്ക്​ അനുവദിച്ചതായി റിസർവ്​ ബാങ്ക്​ ഗവർണർ ശക്ത ികാന്ത ദാസ് വെള്ളിയാഴ്​ച​ അറിയിച്ചിട്ട​ുണ്ട്​. ആളുകളിലേക്ക്​ ഏതെങ്കിലു​ം പണം എത്തിക്കുക എന്നതാണ്​ ഇതി​​​െൻ റ പ്രധാന ഉദ്ദേ​ശ്യം. ബാങ്കിങ്​ ഇതര ധനകാര്യ സ്​ഥാപനങ്ങളിൽ നിന്നും വായ്​പ എടുക്കുന്നവർ, സ്വർണം പണയം വെക്കുന്നവർ തുടങ്ങിയവർക്ക്​ ഇത്​ സഹായകമാകും. ചെറിയ രീതിയിൽ ഇത്തരത്തിൽ വിപണിയിലേക്ക്​ പണം എത്തു​േമ്പാൾ വ്യാവസായിക സ്​ഥാപ നങ്ങളിലും സമ്പദ്​ വ്യവസ്​ഥയിലും ചെറിയ ചലനങ്ങൾ സൃഷ്​ടിക്കും എന്നുമാത്രം.

ജോർജ് ജോസഫ്

ഇന്നത്തെ പ്രഖ്യാപനത്തിൽ റിവേ​ഴ്​സ്​ റിപോ നിരക്ക്​ കാൽ ശതമാനമാക്കി കുറച്ചു. നാലിൽനിന്നും 3.75 ശ തമാനമായാണ്​ കുറവ്​ വരുത്തിയത്​. ഇത്​ ഒരു പരിധിവരെ റിസർവ്​ ബാങ്കിൽ നിന്നും​ നിക്ഷേപങ്ങൾക്ക്​ ബാങ്കുകൾക്ക്​ ലഭ ിക്കേണ്ട പലിശ കുറയും. റിസർവ്​ ബാങ്കിൽ കുറഞ്ഞ പലിശയിൽ പണം സൂക്ഷിക്കുന്നത്​ വാണിജ്യ ബാങ്കുകൾക്ക്​ നഷ്​ടം വരുത് തിവെക്കുമെന്നതിനാൽ​ ബാങ്കുകളെ കൂടുതൽ വായ്​പ നൽകാൻ പ്രേരിപ്പിക്കും. വായ്​പ നൽകുന്നതുവഴി വിപണിയിലേക്ക്​ പണം ക ൂടുതൽ ഒഴുക്കാൻ ഈ തീരുമാനം​ ഉപയോഗപ്രദമാകും. ഇത്തരത്തിൽ പണമൊഴുക്ക്​ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായതിനാൽ തന്നെ ഇതിനെ പാക്കേജ്​ എന്ന രീതിയിൽ കണക്കാക്കാൻ സാധിക്കില്ല. വിപണിയിലേക്ക്​ പണം വരു​േമ്പാൾ സമ്പദ്​ വ്യവസ്​ഥയെ ഗുണകര മായി ബാധിക്കുമെന്ന വിലയിരുത്തലിൽ മാത്രമാണ്​ ഈ പ്രഖ്യാപനം.

കോവിഡും തകർന്ന സമ്പദ്​വ്യവസ് ​ഥയും

കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയെ മറികടക്കാൻ രണ്ടു തരത്തിലായിരിക്കണം സമ്പദ്​ വ്യവസ്​ഥയെ സമ ീപിക്കേണ്ടത്​. ഇത്​ ഹ്രസ്വകാല, ദീർകാല പ്രശ്​നങ്ങളായി തിരിക്കാം. ഹ്രസ്വകാല പ്രതിസന്ധി രാജ്യത്ത്​ രൂക്ഷമായിരിക ്കും. നാലുമാസത്തിനുള്ളിൽ ഈ പ്രതിസന്ധിയിൽനിന്ന്​ കര കയറാനാകുമെന്ന്​ ആർ.ബി.ഐ ഉൾപ്പെടെ വ്യക്തമാക്കുന്നുണ്ടെങ്ക ിലും കുറഞ്ഞത്​ ഒരു വർഷം എങ്കിലും കരകയറാൻ എടുക്കും. ഒരു വർഷംകൊണ്ടുതന്നെ ഈ പ്രതിസന്ധിയെ മറികടക്കാൻ കഴിയു​േമാ എ ന്നതുതന്നെ സർക്കാരി​​​െൻറ മുന്നിൽ ചോദ്യ ചിഹ്​നമാണ്​. നാലുമാസ​ത്തെ കണക്ക്​ ചിന്തിക്കാൻ പോലും നിലവിലെ സാഹചര ്യത്തിൽ കഴിയില്ല.

ഹ്രസ്വകാലത്തിൽ സർക്കാരി​​​െൻറ മുന്നിലുള്ള പ്രധാന ​പ്രശ്നം കോവിഡ്​ പ്രതിരോധമാണ്​. അതിനിടയിൽ സമ്പദ്​ വ്യവസ്​ഥയെ ശക്തിപ്പെടുത്തേണ്ട നടപടികളെ മുറുക്കിപ്പിടിക്കേണ്ടി വരും. ഇതോടെ ഹ്രസ്വകാല പ്രതിസന്ധിയും രൂക്ഷമായിരിക്കും. എത്ര സമയം കരകയറാൻ എന്നത്​ വ്യക്തമായി പറയാൻ സാധിക്കില്ല. അതേസമയം, ദീർഘ കാല പ്രതിസന്ധിയെ കൃത്യമായ കണക്കുകൂട്ടലു​ക​േളാടെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും.

ചെറുകിടക്കാരിൽ സാമ്പത്തിക അരക്ഷിതാവസ്​ഥ

നിലവിൽ ചെറുകിട സ്​ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി മു​െമ്പങ്ങും കാണാത്ത തരത്തിലുള്ളതാണ്​. പലിശ കുറച്ചു നൽകിയും വായ്​പ നൽകിയും ചെറുകിട സ്​ഥാപനങ്ങൾക്ക്​ ദൈനംദിന ചെലവുകളെ നേരിടാൻ പണം നൽകാം. എന്നാൽ, വിപണി തകർന്നു​േപായതിനാലും പണമൊഴുക്ക്​ ഇല്ലാത്തതിനാലും എത്രത്തോളം നിക്ഷേപം സാധ്യമാകും എന്നതാണ്​ നിലവിലെ പ്രശ്​നം. അത്രക്കും മോശം അവസ്​ഥയാണ്​ നിലവിൽ. കൂടുതൽ പേർക്ക്​ തൊഴിൽ നഷ്​ടപ്പെടേണ്ട സ്​ഥിതി വന്നുചേരും.

വലിയൊരു ആശങ്ക വിപണിയിൽ അടക്കം ഇപ്പോൾ തെളിഞ്ഞുകാണാം. നിലവിൽ മ​ു​േമ്പാട്ട്​ എങ്ങനെപോകും എന്നതിൽ ആർക്കും വ്യക്തതയില്ല. ഈ സാഹചര്യത്തെ സാമ്പത്തിക അരക്ഷിതാവസ്​ഥ എന്നുതന്നെ വിളിക്കാം. ഈ സാമ്പത്തിക അരക്ഷിതാവസ്​ഥ എല്ലാവരെയും പേടിപ്പെടുത്തുന്നുണ്ടെന്നതാണ്​ വസ്​തുത.

സാധാരണ ഉപകരണങ്ങൾ പോരാതെവരും

സമ്പദ്​ വ്യവസ്​ഥയെ സാധാരണ നിലയി​േലക്ക്​ തിരിച്ചുകൊണ്ടുവരാൻ പതിവായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പോരാതെവരും. പലിശ കുറച്ചു നൽകിയോ, പാക്കേജ്​ അനുവദിച്ചോ അതിൽനിന്നും കരകയറാൻ സാധിക്കില്ല. ലോക സാമ്പത്തിക ചരിത്രത്തിൽ പരിചിതമല്ലാത്ത പ്രതിസന്ധിയാണിത്​. ഇതിനെ നേരിടാൻ പുതിയ തന്ത്രങ്ങൾ രാജ്യത്ത്​ ആവിഷ്​കരിക്കേണ്ടിവരും. സമ്പദ്​ വ്യവസ്​ഥയുടെ ഘടന തന്നെ ചിലപ്പോൾ മാറ്റം വരുത്തേണ്ടതായും വരും.

ആർ.ബി.ഐക്ക്​ നിലവിലെ സാമ്പത്തിക സ്​ഥിതിയിൽ കാര്യമായി ഒന്നും ചെയ്യാനില്ല. ആർ.ബി.ഐക്ക്​ പണമൊഴുക്ക്​ കൂട്ടാനോ പലിശനിരക്ക്​ കുറ​ച്ചുകൊണ്ടുള്ള നടപടി​കൾ സ്വീകരിക്കാനോ മാത്രമേ സാധിക്കൂ. എന്നാൽ സർക്കാരിന്​ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളുണ്ട്​. സർക്കാരി​​​െൻറ ഭാഗത്തുനിന്ന്​ നടപടികൾ ഉയർന്നുവരണം. സമ്പദ്​ വ്യവസ്​ഥയെ ഉയർത്തിക്കൊണ്ടുവരുന്നതിന്​ ആവശ്യമായ നയരൂപവത്​കരണം സാധ്യമാകണം. തകർന്നുകിടക്കുന്ന സ്വകാര്യ മേഖലയെ ഉയർത്താൻ കഴിയാത്ത സ്​ഥിതിവിശേഷമായി കഴിഞ്ഞു. അതിനാൽ സർക്കാരി​​​െൻറ ആത്മവിശ്വാസം കൂടുതൽ കേന്ദ്രീകരിക്കേണ്ടത്​ കാർഷിക, നിർമാണ, ചെറുകിട മേഖലകളിലായിരിക്കണം.

രാജ്യം പട്ടിണി​യിലേക്കോ​?

ഭാവിയിൽ നമ്മൾ പ്രധാനമായും നേരി​േടണ്ടിവരുന്ന പ്രശ്​നം ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവായിരിക്കും. കാർഷികമേഖല തകർന്നു. വസ്തുക്കൾ ശേഖരിക്കാൻ കഴിയാ​െതയായി. എഫ്​.സി.ഐ ഗോഡൗണിൽ നിറയെ അരിയുണ്ട്​, ഗോതമ്പുണ്ട്​ എന്നു പറയുന്നതിൽ കാര്യമില്ല. അത്​ തികയാതെ വരുന്ന സ്​ഥിതിവിശേഷമാകും. കഴിഞ്ഞ ജനുവരി മുതൽ കാർഷിക ഉൽപന്നങ്ങളുടെ ശരിയായ സംഭരണം രാജ്യത്ത്​ നടന്നിട്ടില്ല. വിതരണ ശൃംഖല ഇതോടെ പാടെ തകരും. ഉൽപന്നങ്ങൾ ഉണ്ടെന്നു പറഞ്ഞാലും ആളുകളിലേക്ക്​ ഇവ എത്താത്ത സ്​ഥിതി വരും. കഴിഞ്ഞ ദിവസം സാമ്പത്തിക വിദഗ്​ധൻ അഭിജിത്ത്​ ബാനർജി ഉൾപ്പടെയുള്ളവർ പറഞ്ഞതുപോലെതന്നെയാണ്​ രാജ്യത്തി​​​െൻറ നിലവിലെ ഗതി. ശരിയായ പട്ടിണിയായിരിക്കും നേരിടേണ്ടി വരിക.

തെറ്റ്​ ആവർത്തിക്കാതിരിക്കണം

വൻകിട സ്​ഥാപനങ്ങൾക്ക്​ നിലവിലെ സാമ്പത്തിക സ്​ഥിതിയിൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും. അതി​​​െൻറ ഭാഗമായി ജീവനക്കാരെ കുറച്ചും ശമ്പളം വെട്ടിക്കുറച്ചും അവർ നടപടികൾ തുടങ്ങിക്കഴിഞ്ഞു. അതേസമയം, ചെറുകിട സ്​ഥാപനങ്ങളുടെ സ്​ഥിതി അതാകില്ല. ആവശ്യത്തിന്​ ജീവനക്കാരില്ലാതെയായിരിക്കും ഇത്രയും കാലം അവർ പ്രവർത്തിച്ചു വന്നിട്ടുണ്ടാകുക. അതുകൂടി സാധ്യമല്ലാതെ വരു​േമ്പാൾ അടച്ചുപൂട്ടലി​​​െൻറ വക്കിലേക്ക്​ കാര്യങ്ങളെത്തും. ദൈനംദിന ചെലവുകൾ കണ്ടെത്തുന്നതായിരിക്കും അവരുടെ പ്രധാന പ്രശ്​നം. നേരത്തേ തന്നെ വായ്​പ എടുത്തായിരിക്കും അവർ ഫണ്ട്​ കണ്ടെത്തിയിട്ടുണ്ടാകുക. അതിനാൽ പുതിയൊരു വായ്​പ എടുക്കൽ ചിന്തിക്കാൻ കഴിയില്ല. ചെറുകിട സ്​ഥാപനങ്ങളെല്ലാം നിത്യവരുമാനം കൊണ്ട്​ മറ്റു ചിലവുകൾ നേരിടുന്നവരായിരിക്കും.

വൻകിട സ്​ഥാപനങ്ങൾക്ക്​ ആ സ്​ഥിതിവിശേഷം നിലവിലില്ല. ഒരു കട നടത്തുന്ന വ്യക്തി 40 ദിവ​സ​േത്താളം കട അടച്ചിടുക എന്നു പറയുന്നത്​ ഏറെ ബുദ്ധിമുട്ടാണ്​​. കടയിൽനിന്ന്​ ദിവസവും ലഭിക്കുന്ന വരുമാനം കൊണ്ടാകും ജീവനക്കാർക്ക്​ ശമ്പളം കൊടുക്കുക, സ്​റ്റോക്ക്​ വാങ്ങുക, പലിശ നൽകുക തുടങ്ങിയ കാര്യങ്ങൾ നടത്തിക്കൊണ്ടുവരിക. ഇതിനിടയിലാണ്​ 40 ദിവസം കട അടച്ചിടുന്നത്​. ഗുരുതര പ്രശ്​നങ്ങളില്ലാതെ പോയിക്കൊണ്ടിരുന്ന ചക്രം പെട്ടന്നു നിശ്ചലമാകുന്ന സ്​ഥിതിവിശേഷമാണിത്​. ഇനി ലോക്​ഡൗണിന്​ ശേഷം തുറന്നുപ്രവർത്തിക്കുക എന്നു പറയുന്നത്​ തന്നെ ഇവർക്ക്​ ബുദ്ധിമുട്ടാകും. അതിനാൽ കാർഷിക രംഗത്തും ചെറുകിട സ്​ഥാപനങ്ങളിലുമായിരിക്കണം സർക്കാരി​​​െൻറ കണ്ണ്​ എത്തിക്കേണ്ടത്​. സർക്കാർ ഇതുവരെ പ്രവർത്തിച്ചതും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും മൾട്ടിനാഷനൽ കമ്പനികളെ അടിസ്​ഥാനമാക്കിയായിരുന്നു. ആ തെറ്റ്​ ഇനി ആവർത്തിക്കാതിരിക്കണം.

പലിശ കുറ​േക്കണ്ട; വായ്​പ എഴുതിത്തള്ളാം

രാജ്യത്ത്​ തൊഴിൽ മേഖല പ്രധാനമായും കൃഷിയും ചെറുകിട, ഇടത്തരം വ്യവസായങ്ങളാണ്​. അവിടെ ഏതെങ്കിലും രീതിയിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കേണ്ടിവരും. അ​ല്ലെങ്കിൽ ഈ മേഖല പൂർണമായും തകരും. ഇവരെ കൈപിടിച്ചുയർത്താൻ പലിശ കുറക്കൽ മാത്ര​ം പോര, പകരം വായ്​പ എഴുതിത്തള്ളൽ പോലുള്ള നടപടികൾ ആവശ്യമായിവരും.
നോട്ട്​ നിരോധനവും ജി.എസ്​.ടിയും കാർഷിക, വ്യവസായിക മേഖലകളെ പിന്നോട്ടാക്കി കഴിഞ്ഞിരുന്നു. കേരളത്തിലാണെങ്കിൽ പ്രളയവും അതിന്​ ആക്കം കൂട്ടി. ഇതിൽ ഒരുവിധം പിടിച്ചുനിൽക്കാമെന്നുവന്ന ഘട്ടത്തിലാണ്​ കോവിഡ്​ എന്ന വില്ലൻ എത്തിയത്​. ഇതൊരു ആഗോള പ്രതിസന്ധിയായതിനാൽ, രാജ്യത്തിന്​ മറ്റു രാജ്യങ്ങളിൽനിന്നും സഹായം വാങ്ങാൻ കഴിയാത്ത സ്​ഥിതിയാണ്​​. ഒരു രാജ്യവും ഇതിൽനിന്ന്​ മോചിതരല്ല. കുറച്ചു രാജ്യങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ളവയായിരുന്നെങ്കിൽ തിരിച്ചുവരവും എളുപ്പമായിരുന്നു. കയറ്റുമതിയോ മറ്റു വിപണികളോ ഇ​പ്പോൾ ഇല്ല.

സർക്കാരും പ്രതിസന്ധിയിൽ

കേരളത്തിൽ സർക്കാർ നേരിടുന്നതും വളരെ വലിയ പ്രതിസന്ധിയാണ്​. സർക്കാരിന്​ 10,000 കോടി രൂപ മാസവരുമാനം ഉണ്ടായിരുന്നത്​ 2000 കോടിയായി കുറഞ്ഞു. അടുത്ത മൂന്നാലു മാസത്തേക്ക്​ കൂടി കാര്യമായ വരവുകൾ പ്രതീക്ഷി​േക്കണ്ട. അത്തരത്തിൽ നോക്കു​േമ്പാൾ സർക്കാരും വലിയ പ്രതിസന്ധി നേരി​േടണ്ടിവരും. പിന്നീട്​ സർക്കാരിന്​ ജീവനക്കാർക്ക്​ ശമ്പളം കൊടുക്കാൻ വേണ്ടി മാത്രമാകും വരുമാനം. ജീവനക്കാരുടെ ശമ്പളം കൊടുക്കുന്നത്​ മുടങ്ങിയിട്ടുണ്ടെങ്കിൽ വിപണിയിലേക്ക്​ പണം എത്തുന്നതിന്​ വീണ്ടും കുറവുവരും. ഇത്തരത്തിൽ സർക്കാരും ജനങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക്​ സമാനമായ സാഹചര്യം ചൂണ്ടിക്കാണിക്കാനില്ല.

ഇതാകും ‘ഗ്രേറ്റ്​ ഡിപ്രഷൻ’

2008 ലെ മാന്ദ്യവും ചില പ്ര​േത്യക മേഖലകളിൽ മാത്രമായിരുന്നു. 1930കളിലെ മഹാമാന്ദ്യം ​േപാലും ഈ പ്രതിസന്ധിയുടെ അടുത്ത്​ വരില്ല. അതിലും രൂക്ഷമാണെന്ന്​ അന്താരാഷ്​ട്ര നാണ്യനിധി പോലും വ്യക്തമാക്കി. ‘ഗ്രേറ്റ്​ ഡിപ്രഷൻ’ പോലും ചില മേഖലകളെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരുന്നു. യൂറോപ്പിനെയായിരുന്നു അവ കാര്യമായി ബാധിച്ചിരുന്നത്​. അന്ന്​ ഇന്ത്യക്ക്​ കാര്യമായ റോൾ ആഗോള വിപണിയിൽ ഇല്ലായിരുന്നു.

എന്നാൽ സ്​ഥിതി മാറി. ഗൾഫ്​ മേഖല തകർന്നതാണ്​ പ്രധാനമായും നമ്മെ ബാധിക്കുക. അവിടെനിന്നും പ്രവാസികൾ തൊഴിൽ നഷ്​ടപ്പെട്ട്​ രാജ്യത്തേക്ക്​ മടങ്ങിവരുന്നു, തൊഴിൽ സാധ്യത കുറയുന്നു തുടങ്ങിയവയെല്ലാം കണക്കുകൂട്ടി നോക്കു​േമ്പാൾ ഭീകരമായ പ്രതിസന്ധി നമ്മൾ നേരിടാനിരിക്കുന്നതേയുള്ളൂ. എല്ലാ രാജ്യങ്ങളും സമാനമായ പ്രതിസന്ധിയാണ്​ നേരിടുന്നത്​. 2008ൽ മാന്ദ്യം അമേരിക്കയെ ആയിരുന്നു പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്​. അപ്പോഴും ഇന്ത്യൻ സമ്പദ്​ഘടന പിടിച്ചുനിന്നിരുന്നു. സങ്കീർണമാണ്​ സ്​ഥിതിവിശേഷം. ഇത്രയും കാലം നമ്മൾ കണ്ടുകൊണ്ടിരുന്നതും നടപ്പിലാക്കികൊണ്ടിരുന്നതുമൊന്നും ഈ സാഹചര്യത്തിൽ ഫലപ്രദമാകില്ല. ഇന്ന്​ ആർ.ബി.ഐ പ്രഖ്യാപിച്ച നയങ്ങൾ അത്തരത്തിൽ വലിയൊരു മാറാരോഗത്തിന്​ പാരസെറ്റമോൾ നൽകുന്നപോലെ മാത്രമാണ്​. അത്​ മോശമാണെന്ന്​ പറയാൻ കഴിയില്ല, നിക്ഷേപകരിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന്​ മാത്രമേ ഈ പ്രഖ്യാപനങ്ങൾകൊണ്ട്​ സാധിക്കൂ.

കേന്ദ്രസർക്കാർ പുതുക്കിയ ഡി.എ മരവിപ്പിക്കാനും അലവൻസുകൾ കുറക്കാനും എം.പി ഫണ്ട്​ നിർത്താനുമെല്ലാം നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. ഇതെല്ലാം കണക്കുകൂട്ടു​േമ്പാൾ കേരളത്തെ​േപ്പാലെ കേന്ദ്രസർക്കാരിലേക്കും പ്രതിസന്ധി കടന്നുകയറുന്ന സ്​ഥിതിവിശേഷമാണ്​ കാണാൻ കഴിയുക. ഐ.എം.എഫ്​ ​േപാലെയുള്ള സംഘടനകളിൽ ഇന്ത്യക്ക്​ വലിയ നേട്ടമൊന്നും ലഭിക്കാനില്ല. ആഗോളപ്രതിസന്ധിയായതിനാൽ തന്നെ ഐ.എം.എഫിനും ചെയ്യാവുന്നതിൽ പരിമിതിയുണ്ട്​.

ചെലവുമാത്രം, വരവില്ല

ആളുകൾക്ക്​ ആത്മവിശ്വാസമുണ്ടായി വിപണിയിൽ പണം ഒഴുക്കേണ്ടതുതന്നെയാണ്​ പ്രധാന ആവശ്യം. ഉൽപാദന പ്രക്രിയ സാധ്യമാകണം. നിലവിൽ ഉൽപാദനം ഇല്ലെന്നു തന്നെ പറയാം. നേരത്തേ തന്നെ പ്രതിസന്ധിയിലേക്ക്​ ഇന്ത്യ വഴുതിവീണുകൊണ്ടിരിക്കുകയായിരുന്നു. കൊറോണ വരുന്നതിന്​ മു​​േമ്പതന്നെ സാമ്പത്തിക വളർച്ച താ​േഴക്ക്​ പോയിരുന്നു. അതിന്​ കാരണം നോട്ടുനിരോധനവും ജി.എസ്​.ടിയുമെല്ലാം ആയിരുന്നു. മഹാമാരി കൂടിവന്നപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെയായി.

സർക്കാരി​​​െൻറ പണം മുഴുവൻ നിലവിൽ ആരോഗ്യ മേഖലയിൽ കേന്ദ്രീകരിക്കേണ്ടിവന്നു. പണം അനിയന്ത്രിതമായാണ്​ ആരോഗ്യ മേഖലയിലേക്ക്​ കേന്ദ്രീകരിക്കേണ്ടിവരുന്നത്​. പണം പെട്ടിയിൽനിന്നെടുത്ത്​ നേരിട്ട്​ കൊടുക്കുന്ന​ത​ുപോലെ തന്നെയായി. പണം തരില്ലെന്നും ഇല്ലെന്നും പറയാൻ കഴിയില്ല. ജനങ്ങളുടെ ആരോഗ്യ പ്രശ്​നമാണ്​. കോടിക്കണക്കിന്​ രൂപ ദിവസേന ആരോഗ്യ മേഖലക്ക്​ നിർബന്ധമായും നൽകേണ്ടിവരുന്നു. ഇതും സാമ്പത്തിക മേഖലയിൽ ഒന്നും ചെയ്യാനില്ലാത്ത സ്​ഥിതിയാക്കി.

ഇത്തരത്തിൽ ഒരു സാമ്പത്തിക നില ഇതിനുമുമ്പ്​ കണ്ടു​ം കേട്ടും പരിചയമില്ല. തൊഴിൽ നഷ്​ടം വളരെ വലുതായിരിക്കും. ഏകദേശം 40 കോടി ജനങ്ങൾക്ക്​ തൊഴിൽ നഷ്​ടപ്പെടുമെന്നാണ്​ കണക്കുകൂട്ടൽ. അതോടൊപ്പം ശമ്പളം ലഭിക്കാ​ത്തവരും കുറക്കുന്നതും എല്ലാം വരും.
അതിനായി ആദ്യം പറഞ്ഞ​ത​ുപോലെ ഹ്രസ്വ കാല, ദീർഘ കാല പദ്ധതികൾ ആവിഷ്​കരിക്കണം. ഹ്രസ്വകാല പദ്ധതി വെള്ളത്തിൽ വീണ ആ​െള കരക്ക്​ കയറ്റുന്നത്​ പോലെയാകണം. ദീർഘകാല പദ്ധതി പിന്നീട്​ വേണ്ടിവരുന്ന ചികിത്സ ലഭ്യമാക്കുന്നത്​ പോലെയും.

Tags:    
News Summary - Analysis of Financial Crisis Measures Reserve Bank -Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.