‘കേന്ദ്രബാങ്കിെൻറ പ്രഖ്യാപനം മാറാരോഗത്തിന് പാരസെറ്റമോൾ നൽകുന്നപോലെ’
text_fieldsസമ്പദ് വ്യവസ്ഥ പ്രധാനമായും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം വിപണിയിൽ പണം ലഭ്യമല്ല എന്നതായിരുന്നു. അത ിനെമാത്രം അടിസ്ഥാനമാക്കിയാണ് പുതിയ പ്രഖ്യാപനങ്ങളെല്ലാം. വിപണിയിലേക്ക് പണം ഒഴുക്കുക എന്നതുമാത്രമാണ് പ ുതിയ പ്രഖ്യാപനം കൊണ്ട് റിസർവ് ബാങ്ക് ഉദ്ദേശിക്കുന്നത്. ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തൊഴിലില്ല ാത്ത, വരുമാനമില്ലാത്ത അവസ്ഥയിൽ ആളുകളിൽ പണം ഇല്ലാത്ത അവസ്ഥ കൈവന്നു. കൂടുതൽ പണം ആളുകളിലേക്ക് എത്തിക്കുക എന്ന തു മാത്രമാണ് ഈ സാഹചര്യത്തിൽ സർക്കാരിെൻറയും കേന്ദ്രസർക്കാരിെൻറയും മുന്നിലുളള മാർഗം. അതിനനുസൃതമായാണ് പുതിയ പ്രഖ്യാപനവും.
50,000 കോടി രൂപ ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്ക് അനുവദിച്ചതായി റിസർവ് ബാങ്ക് ഗവർണർ ശക്ത ികാന്ത ദാസ് വെള്ളിയാഴ്ച അറിയിച്ചിട്ടുണ്ട്. ആളുകളിലേക്ക് ഏതെങ്കിലും പണം എത്തിക്കുക എന്നതാണ് ഇതിെൻ റ പ്രധാന ഉദ്ദേശ്യം. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുക്കുന്നവർ, സ്വർണം പണയം വെക്കുന്നവർ തുടങ്ങിയവർക്ക് ഇത് സഹായകമാകും. ചെറിയ രീതിയിൽ ഇത്തരത്തിൽ വിപണിയിലേക്ക് പണം എത്തുേമ്പാൾ വ്യാവസായിക സ്ഥാപ നങ്ങളിലും സമ്പദ് വ്യവസ്ഥയിലും ചെറിയ ചലനങ്ങൾ സൃഷ്ടിക്കും എന്നുമാത്രം.
ഇന്നത്തെ പ്രഖ്യാപനത്തിൽ റിവേഴ്സ് റിപോ നിരക്ക് കാൽ ശതമാനമാക്കി കുറച്ചു. നാലിൽനിന്നും 3.75 ശ തമാനമായാണ് കുറവ് വരുത്തിയത്. ഇത് ഒരു പരിധിവരെ റിസർവ് ബാങ്കിൽ നിന്നും നിക്ഷേപങ്ങൾക്ക് ബാങ്കുകൾക്ക് ലഭ ിക്കേണ്ട പലിശ കുറയും. റിസർവ് ബാങ്കിൽ കുറഞ്ഞ പലിശയിൽ പണം സൂക്ഷിക്കുന്നത് വാണിജ്യ ബാങ്കുകൾക്ക് നഷ്ടം വരുത് തിവെക്കുമെന്നതിനാൽ ബാങ്കുകളെ കൂടുതൽ വായ്പ നൽകാൻ പ്രേരിപ്പിക്കും. വായ്പ നൽകുന്നതുവഴി വിപണിയിലേക്ക് പണം ക ൂടുതൽ ഒഴുക്കാൻ ഈ തീരുമാനം ഉപയോഗപ്രദമാകും. ഇത്തരത്തിൽ പണമൊഴുക്ക് ലക്ഷ്യം വെച്ചുകൊണ്ടുള്ളതായതിനാൽ തന്നെ ഇതിനെ പാക്കേജ് എന്ന രീതിയിൽ കണക്കാക്കാൻ സാധിക്കില്ല. വിപണിയിലേക്ക് പണം വരുേമ്പാൾ സമ്പദ് വ്യവസ്ഥയെ ഗുണകര മായി ബാധിക്കുമെന്ന വിലയിരുത്തലിൽ മാത്രമാണ് ഈ പ്രഖ്യാപനം.
കോവിഡും തകർന്ന സമ്പദ്വ്യവസ് ഥയും
കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയെ മറികടക്കാൻ രണ്ടു തരത്തിലായിരിക്കണം സമ്പദ് വ്യവസ്ഥയെ സമ ീപിക്കേണ്ടത്. ഇത് ഹ്രസ്വകാല, ദീർകാല പ്രശ്നങ്ങളായി തിരിക്കാം. ഹ്രസ്വകാല പ്രതിസന്ധി രാജ്യത്ത് രൂക്ഷമായിരിക ്കും. നാലുമാസത്തിനുള്ളിൽ ഈ പ്രതിസന്ധിയിൽനിന്ന് കര കയറാനാകുമെന്ന് ആർ.ബി.ഐ ഉൾപ്പെടെ വ്യക്തമാക്കുന്നുണ്ടെങ്ക ിലും കുറഞ്ഞത് ഒരു വർഷം എങ്കിലും കരകയറാൻ എടുക്കും. ഒരു വർഷംകൊണ്ടുതന്നെ ഈ പ്രതിസന്ധിയെ മറികടക്കാൻ കഴിയുേമാ എ ന്നതുതന്നെ സർക്കാരിെൻറ മുന്നിൽ ചോദ്യ ചിഹ്നമാണ്. നാലുമാസത്തെ കണക്ക് ചിന്തിക്കാൻ പോലും നിലവിലെ സാഹചര ്യത്തിൽ കഴിയില്ല.
ഹ്രസ്വകാലത്തിൽ സർക്കാരിെൻറ മുന്നിലുള്ള പ്രധാന പ്രശ്നം കോവിഡ് പ്രതിരോധമാണ്. അതിനിടയിൽ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ട നടപടികളെ മുറുക്കിപ്പിടിക്കേണ്ടി വരും. ഇതോടെ ഹ്രസ്വകാല പ്രതിസന്ധിയും രൂക്ഷമായിരിക്കും. എത്ര സമയം കരകയറാൻ എന്നത് വ്യക്തമായി പറയാൻ സാധിക്കില്ല. അതേസമയം, ദീർഘ കാല പ്രതിസന്ധിയെ കൃത്യമായ കണക്കുകൂട്ടലുകേളാടെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയും.
ചെറുകിടക്കാരിൽ സാമ്പത്തിക അരക്ഷിതാവസ്ഥ
നിലവിൽ ചെറുകിട സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി മുെമ്പങ്ങും കാണാത്ത തരത്തിലുള്ളതാണ്. പലിശ കുറച്ചു നൽകിയും വായ്പ നൽകിയും ചെറുകിട സ്ഥാപനങ്ങൾക്ക് ദൈനംദിന ചെലവുകളെ നേരിടാൻ പണം നൽകാം. എന്നാൽ, വിപണി തകർന്നുേപായതിനാലും പണമൊഴുക്ക് ഇല്ലാത്തതിനാലും എത്രത്തോളം നിക്ഷേപം സാധ്യമാകും എന്നതാണ് നിലവിലെ പ്രശ്നം. അത്രക്കും മോശം അവസ്ഥയാണ് നിലവിൽ. കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പെടേണ്ട സ്ഥിതി വന്നുചേരും.
വലിയൊരു ആശങ്ക വിപണിയിൽ അടക്കം ഇപ്പോൾ തെളിഞ്ഞുകാണാം. നിലവിൽ മുേമ്പാട്ട് എങ്ങനെപോകും എന്നതിൽ ആർക്കും വ്യക്തതയില്ല. ഈ സാഹചര്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥ എന്നുതന്നെ വിളിക്കാം. ഈ സാമ്പത്തിക അരക്ഷിതാവസ്ഥ എല്ലാവരെയും പേടിപ്പെടുത്തുന്നുണ്ടെന്നതാണ് വസ്തുത.
സാധാരണ ഉപകരണങ്ങൾ പോരാതെവരും
സമ്പദ് വ്യവസ്ഥയെ സാധാരണ നിലയിേലക്ക് തിരിച്ചുകൊണ്ടുവരാൻ പതിവായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പോരാതെവരും. പലിശ കുറച്ചു നൽകിയോ, പാക്കേജ് അനുവദിച്ചോ അതിൽനിന്നും കരകയറാൻ സാധിക്കില്ല. ലോക സാമ്പത്തിക ചരിത്രത്തിൽ പരിചിതമല്ലാത്ത പ്രതിസന്ധിയാണിത്. ഇതിനെ നേരിടാൻ പുതിയ തന്ത്രങ്ങൾ രാജ്യത്ത് ആവിഷ്കരിക്കേണ്ടിവരും. സമ്പദ് വ്യവസ്ഥയുടെ ഘടന തന്നെ ചിലപ്പോൾ മാറ്റം വരുത്തേണ്ടതായും വരും.
ആർ.ബി.ഐക്ക് നിലവിലെ സാമ്പത്തിക സ്ഥിതിയിൽ കാര്യമായി ഒന്നും ചെയ്യാനില്ല. ആർ.ബി.ഐക്ക് പണമൊഴുക്ക് കൂട്ടാനോ പലിശനിരക്ക് കുറച്ചുകൊണ്ടുള്ള നടപടികൾ സ്വീകരിക്കാനോ മാത്രമേ സാധിക്കൂ. എന്നാൽ സർക്കാരിന് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളുണ്ട്. സർക്കാരിെൻറ ഭാഗത്തുനിന്ന് നടപടികൾ ഉയർന്നുവരണം. സമ്പദ് വ്യവസ്ഥയെ ഉയർത്തിക്കൊണ്ടുവരുന്നതിന് ആവശ്യമായ നയരൂപവത്കരണം സാധ്യമാകണം. തകർന്നുകിടക്കുന്ന സ്വകാര്യ മേഖലയെ ഉയർത്താൻ കഴിയാത്ത സ്ഥിതിവിശേഷമായി കഴിഞ്ഞു. അതിനാൽ സർക്കാരിെൻറ ആത്മവിശ്വാസം കൂടുതൽ കേന്ദ്രീകരിക്കേണ്ടത് കാർഷിക, നിർമാണ, ചെറുകിട മേഖലകളിലായിരിക്കണം.
രാജ്യം പട്ടിണിയിലേക്കോ?
ഭാവിയിൽ നമ്മൾ പ്രധാനമായും നേരിേടണ്ടിവരുന്ന പ്രശ്നം ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ ലഭ്യതക്കുറവായിരിക്കും. കാർഷികമേഖല തകർന്നു. വസ്തുക്കൾ ശേഖരിക്കാൻ കഴിയാെതയായി. എഫ്.സി.ഐ ഗോഡൗണിൽ നിറയെ അരിയുണ്ട്, ഗോതമ്പുണ്ട് എന്നു പറയുന്നതിൽ കാര്യമില്ല. അത് തികയാതെ വരുന്ന സ്ഥിതിവിശേഷമാകും. കഴിഞ്ഞ ജനുവരി മുതൽ കാർഷിക ഉൽപന്നങ്ങളുടെ ശരിയായ സംഭരണം രാജ്യത്ത് നടന്നിട്ടില്ല. വിതരണ ശൃംഖല ഇതോടെ പാടെ തകരും. ഉൽപന്നങ്ങൾ ഉണ്ടെന്നു പറഞ്ഞാലും ആളുകളിലേക്ക് ഇവ എത്താത്ത സ്ഥിതി വരും. കഴിഞ്ഞ ദിവസം സാമ്പത്തിക വിദഗ്ധൻ അഭിജിത്ത് ബാനർജി ഉൾപ്പടെയുള്ളവർ പറഞ്ഞതുപോലെതന്നെയാണ് രാജ്യത്തിെൻറ നിലവിലെ ഗതി. ശരിയായ പട്ടിണിയായിരിക്കും നേരിടേണ്ടി വരിക.
തെറ്റ് ആവർത്തിക്കാതിരിക്കണം
വൻകിട സ്ഥാപനങ്ങൾക്ക് നിലവിലെ സാമ്പത്തിക സ്ഥിതിയിൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും. അതിെൻറ ഭാഗമായി ജീവനക്കാരെ കുറച്ചും ശമ്പളം വെട്ടിക്കുറച്ചും അവർ നടപടികൾ തുടങ്ങിക്കഴിഞ്ഞു. അതേസമയം, ചെറുകിട സ്ഥാപനങ്ങളുടെ സ്ഥിതി അതാകില്ല. ആവശ്യത്തിന് ജീവനക്കാരില്ലാതെയായിരിക്കും ഇത്രയും കാലം അവർ പ്രവർത്തിച്ചു വന്നിട്ടുണ്ടാകുക. അതുകൂടി സാധ്യമല്ലാതെ വരുേമ്പാൾ അടച്ചുപൂട്ടലിെൻറ വക്കിലേക്ക് കാര്യങ്ങളെത്തും. ദൈനംദിന ചെലവുകൾ കണ്ടെത്തുന്നതായിരിക്കും അവരുടെ പ്രധാന പ്രശ്നം. നേരത്തേ തന്നെ വായ്പ എടുത്തായിരിക്കും അവർ ഫണ്ട് കണ്ടെത്തിയിട്ടുണ്ടാകുക. അതിനാൽ പുതിയൊരു വായ്പ എടുക്കൽ ചിന്തിക്കാൻ കഴിയില്ല. ചെറുകിട സ്ഥാപനങ്ങളെല്ലാം നിത്യവരുമാനം കൊണ്ട് മറ്റു ചിലവുകൾ നേരിടുന്നവരായിരിക്കും.
വൻകിട സ്ഥാപനങ്ങൾക്ക് ആ സ്ഥിതിവിശേഷം നിലവിലില്ല. ഒരു കട നടത്തുന്ന വ്യക്തി 40 ദിവസേത്താളം കട അടച്ചിടുക എന്നു പറയുന്നത് ഏറെ ബുദ്ധിമുട്ടാണ്. കടയിൽനിന്ന് ദിവസവും ലഭിക്കുന്ന വരുമാനം കൊണ്ടാകും ജീവനക്കാർക്ക് ശമ്പളം കൊടുക്കുക, സ്റ്റോക്ക് വാങ്ങുക, പലിശ നൽകുക തുടങ്ങിയ കാര്യങ്ങൾ നടത്തിക്കൊണ്ടുവരിക. ഇതിനിടയിലാണ് 40 ദിവസം കട അടച്ചിടുന്നത്. ഗുരുതര പ്രശ്നങ്ങളില്ലാതെ പോയിക്കൊണ്ടിരുന്ന ചക്രം പെട്ടന്നു നിശ്ചലമാകുന്ന സ്ഥിതിവിശേഷമാണിത്. ഇനി ലോക്ഡൗണിന് ശേഷം തുറന്നുപ്രവർത്തിക്കുക എന്നു പറയുന്നത് തന്നെ ഇവർക്ക് ബുദ്ധിമുട്ടാകും. അതിനാൽ കാർഷിക രംഗത്തും ചെറുകിട സ്ഥാപനങ്ങളിലുമായിരിക്കണം സർക്കാരിെൻറ കണ്ണ് എത്തിക്കേണ്ടത്. സർക്കാർ ഇതുവരെ പ്രവർത്തിച്ചതും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതും മൾട്ടിനാഷനൽ കമ്പനികളെ അടിസ്ഥാനമാക്കിയായിരുന്നു. ആ തെറ്റ് ഇനി ആവർത്തിക്കാതിരിക്കണം.
പലിശ കുറേക്കണ്ട; വായ്പ എഴുതിത്തള്ളാം
രാജ്യത്ത് തൊഴിൽ മേഖല പ്രധാനമായും കൃഷിയും ചെറുകിട, ഇടത്തരം വ്യവസായങ്ങളാണ്. അവിടെ ഏതെങ്കിലും രീതിയിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കേണ്ടിവരും. അല്ലെങ്കിൽ ഈ മേഖല പൂർണമായും തകരും. ഇവരെ കൈപിടിച്ചുയർത്താൻ പലിശ കുറക്കൽ മാത്രം പോര, പകരം വായ്പ എഴുതിത്തള്ളൽ പോലുള്ള നടപടികൾ ആവശ്യമായിവരും.
നോട്ട് നിരോധനവും ജി.എസ്.ടിയും കാർഷിക, വ്യവസായിക മേഖലകളെ പിന്നോട്ടാക്കി കഴിഞ്ഞിരുന്നു. കേരളത്തിലാണെങ്കിൽ പ്രളയവും അതിന് ആക്കം കൂട്ടി. ഇതിൽ ഒരുവിധം പിടിച്ചുനിൽക്കാമെന്നുവന്ന ഘട്ടത്തിലാണ് കോവിഡ് എന്ന വില്ലൻ എത്തിയത്. ഇതൊരു ആഗോള പ്രതിസന്ധിയായതിനാൽ, രാജ്യത്തിന് മറ്റു രാജ്യങ്ങളിൽനിന്നും സഹായം വാങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ഒരു രാജ്യവും ഇതിൽനിന്ന് മോചിതരല്ല. കുറച്ചു രാജ്യങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ളവയായിരുന്നെങ്കിൽ തിരിച്ചുവരവും എളുപ്പമായിരുന്നു. കയറ്റുമതിയോ മറ്റു വിപണികളോ ഇപ്പോൾ ഇല്ല.
സർക്കാരും പ്രതിസന്ധിയിൽ
കേരളത്തിൽ സർക്കാർ നേരിടുന്നതും വളരെ വലിയ പ്രതിസന്ധിയാണ്. സർക്കാരിന് 10,000 കോടി രൂപ മാസവരുമാനം ഉണ്ടായിരുന്നത് 2000 കോടിയായി കുറഞ്ഞു. അടുത്ത മൂന്നാലു മാസത്തേക്ക് കൂടി കാര്യമായ വരവുകൾ പ്രതീക്ഷിേക്കണ്ട. അത്തരത്തിൽ നോക്കുേമ്പാൾ സർക്കാരും വലിയ പ്രതിസന്ധി നേരിേടണ്ടിവരും. പിന്നീട് സർക്കാരിന് ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വേണ്ടി മാത്രമാകും വരുമാനം. ജീവനക്കാരുടെ ശമ്പളം കൊടുക്കുന്നത് മുടങ്ങിയിട്ടുണ്ടെങ്കിൽ വിപണിയിലേക്ക് പണം എത്തുന്നതിന് വീണ്ടും കുറവുവരും. ഇത്തരത്തിൽ സർക്കാരും ജനങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായ സാഹചര്യം ചൂണ്ടിക്കാണിക്കാനില്ല.
ഇതാകും ‘ഗ്രേറ്റ് ഡിപ്രഷൻ’
2008 ലെ മാന്ദ്യവും ചില പ്രേത്യക മേഖലകളിൽ മാത്രമായിരുന്നു. 1930കളിലെ മഹാമാന്ദ്യം േപാലും ഈ പ്രതിസന്ധിയുടെ അടുത്ത് വരില്ല. അതിലും രൂക്ഷമാണെന്ന് അന്താരാഷ്ട്ര നാണ്യനിധി പോലും വ്യക്തമാക്കി. ‘ഗ്രേറ്റ് ഡിപ്രഷൻ’ പോലും ചില മേഖലകളെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരുന്നു. യൂറോപ്പിനെയായിരുന്നു അവ കാര്യമായി ബാധിച്ചിരുന്നത്. അന്ന് ഇന്ത്യക്ക് കാര്യമായ റോൾ ആഗോള വിപണിയിൽ ഇല്ലായിരുന്നു.
എന്നാൽ സ്ഥിതി മാറി. ഗൾഫ് മേഖല തകർന്നതാണ് പ്രധാനമായും നമ്മെ ബാധിക്കുക. അവിടെനിന്നും പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് രാജ്യത്തേക്ക് മടങ്ങിവരുന്നു, തൊഴിൽ സാധ്യത കുറയുന്നു തുടങ്ങിയവയെല്ലാം കണക്കുകൂട്ടി നോക്കുേമ്പാൾ ഭീകരമായ പ്രതിസന്ധി നമ്മൾ നേരിടാനിരിക്കുന്നതേയുള്ളൂ. എല്ലാ രാജ്യങ്ങളും സമാനമായ പ്രതിസന്ധിയാണ് നേരിടുന്നത്. 2008ൽ മാന്ദ്യം അമേരിക്കയെ ആയിരുന്നു പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്. അപ്പോഴും ഇന്ത്യൻ സമ്പദ്ഘടന പിടിച്ചുനിന്നിരുന്നു. സങ്കീർണമാണ് സ്ഥിതിവിശേഷം. ഇത്രയും കാലം നമ്മൾ കണ്ടുകൊണ്ടിരുന്നതും നടപ്പിലാക്കികൊണ്ടിരുന്നതുമൊന്നും ഈ സാഹചര്യത്തിൽ ഫലപ്രദമാകില്ല. ഇന്ന് ആർ.ബി.ഐ പ്രഖ്യാപിച്ച നയങ്ങൾ അത്തരത്തിൽ വലിയൊരു മാറാരോഗത്തിന് പാരസെറ്റമോൾ നൽകുന്നപോലെ മാത്രമാണ്. അത് മോശമാണെന്ന് പറയാൻ കഴിയില്ല, നിക്ഷേപകരിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് മാത്രമേ ഈ പ്രഖ്യാപനങ്ങൾകൊണ്ട് സാധിക്കൂ.
കേന്ദ്രസർക്കാർ പുതുക്കിയ ഡി.എ മരവിപ്പിക്കാനും അലവൻസുകൾ കുറക്കാനും എം.പി ഫണ്ട് നിർത്താനുമെല്ലാം നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. ഇതെല്ലാം കണക്കുകൂട്ടുേമ്പാൾ കേരളത്തെേപ്പാലെ കേന്ദ്രസർക്കാരിലേക്കും പ്രതിസന്ധി കടന്നുകയറുന്ന സ്ഥിതിവിശേഷമാണ് കാണാൻ കഴിയുക. ഐ.എം.എഫ് േപാലെയുള്ള സംഘടനകളിൽ ഇന്ത്യക്ക് വലിയ നേട്ടമൊന്നും ലഭിക്കാനില്ല. ആഗോളപ്രതിസന്ധിയായതിനാൽ തന്നെ ഐ.എം.എഫിനും ചെയ്യാവുന്നതിൽ പരിമിതിയുണ്ട്.
ചെലവുമാത്രം, വരവില്ല
ആളുകൾക്ക് ആത്മവിശ്വാസമുണ്ടായി വിപണിയിൽ പണം ഒഴുക്കേണ്ടതുതന്നെയാണ് പ്രധാന ആവശ്യം. ഉൽപാദന പ്രക്രിയ സാധ്യമാകണം. നിലവിൽ ഉൽപാദനം ഇല്ലെന്നു തന്നെ പറയാം. നേരത്തേ തന്നെ പ്രതിസന്ധിയിലേക്ക് ഇന്ത്യ വഴുതിവീണുകൊണ്ടിരിക്കുകയായിരുന്നു. കൊറോണ വരുന്നതിന് മുേമ്പതന്നെ സാമ്പത്തിക വളർച്ച താേഴക്ക് പോയിരുന്നു. അതിന് കാരണം നോട്ടുനിരോധനവും ജി.എസ്.ടിയുമെല്ലാം ആയിരുന്നു. മഹാമാരി കൂടിവന്നപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെയായി.
സർക്കാരിെൻറ പണം മുഴുവൻ നിലവിൽ ആരോഗ്യ മേഖലയിൽ കേന്ദ്രീകരിക്കേണ്ടിവന്നു. പണം അനിയന്ത്രിതമായാണ് ആരോഗ്യ മേഖലയിലേക്ക് കേന്ദ്രീകരിക്കേണ്ടിവരുന്നത്. പണം പെട്ടിയിൽനിന്നെടുത്ത് നേരിട്ട് കൊടുക്കുന്നതുപോലെ തന്നെയായി. പണം തരില്ലെന്നും ഇല്ലെന്നും പറയാൻ കഴിയില്ല. ജനങ്ങളുടെ ആരോഗ്യ പ്രശ്നമാണ്. കോടിക്കണക്കിന് രൂപ ദിവസേന ആരോഗ്യ മേഖലക്ക് നിർബന്ധമായും നൽകേണ്ടിവരുന്നു. ഇതും സാമ്പത്തിക മേഖലയിൽ ഒന്നും ചെയ്യാനില്ലാത്ത സ്ഥിതിയാക്കി.
ഇത്തരത്തിൽ ഒരു സാമ്പത്തിക നില ഇതിനുമുമ്പ് കണ്ടും കേട്ടും പരിചയമില്ല. തൊഴിൽ നഷ്ടം വളരെ വലുതായിരിക്കും. ഏകദേശം 40 കോടി ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് കണക്കുകൂട്ടൽ. അതോടൊപ്പം ശമ്പളം ലഭിക്കാത്തവരും കുറക്കുന്നതും എല്ലാം വരും.
അതിനായി ആദ്യം പറഞ്ഞതുപോലെ ഹ്രസ്വ കാല, ദീർഘ കാല പദ്ധതികൾ ആവിഷ്കരിക്കണം. ഹ്രസ്വകാല പദ്ധതി വെള്ളത്തിൽ വീണ ആെള കരക്ക് കയറ്റുന്നത് പോലെയാകണം. ദീർഘകാല പദ്ധതി പിന്നീട് വേണ്ടിവരുന്ന ചികിത്സ ലഭ്യമാക്കുന്നത് പോലെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.