എസ്സാറിന്​ കോടികളു​െട വായ്​പ: ചന്ദ കൊച്ചാർ റിസർവ്​ ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചു


ന്യൂ​ഡ​ൽ​ഹി: ച​ന്ദ കൊ​ച്ചാ​ർ ഐ.​സി.​ഐ.​സി.​ഐ ബാ​ങ്ക്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റാ​യി​രു​ന്ന​പ്പോ​ൾ ഇ​ന്ത്യ​ൻ ക​മ്പ​നി​യാ​യ എ​സ്സാ​റി​ന്​ ര​ണ്ടാ​മ​തും കോ​ടി​ക​ളു​ടെ വാ​യ്​​പ ന​ൽ​കി​യ​ത്​​ റി​സ​ർ​വ്​ ബാ​ങ്കി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചെ​ന്ന്​ റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സ്​ പ​ത്ര​മാ​ണ്​ രേ​ഖ​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണാ​ത്മ​ക വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. എ​സ്സാ​റി​ന്​ പ​ങ്കാ​ളി​ത്ത​മു​ള്ള മൊ​റീ​ഷ്യ​സ്​ ആ​സ്​​ഥാ​ന​മാ​യ എ​സ്സാ​ർ സ്​​റ്റീ​ൽ മി​നി​സോ​ട എ​ന്ന ക​മ്പ​നി​ക്ക്​ 2014ലാ​ണ്​ 365 ദ​ശ​ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 2,500 കോ​ടി രൂ​പ) വാ​യ്​​പ അ​നു​വ​ദി​ച്ച​ത്. വാ​യ്​​പ ന​ൽ​കു​ന്ന സ​മി​തി​യി​ൽ ച​ന്ദ കൊ​ച്ചാ​റു​മു​ണ്ടാ​യി​രു​ന്നു.

എ​സ്സാ​റി​ന്​ നേ​ര​ത്തേ​യു​ള്ള വാ​യ്​​പ വ​ർ​ധി​പ്പി​ച്ചി​ട്ടി​െ​ല്ല​ന്നാ​യി​രു​ന്നു ഐ.​സി.​ഐ.​സി.​ഐ ബാ​ങ്ക്​ റി​സ​ർ​വ്​ ബാ​ങ്കി​നെ അ​റി​യി​ച്ച​ത്. ഇ​ത്​ തെ​റ്റാ​ണെ​ന്നാ​ണ്​ വാ​യ്​​പ സ​മി​തി​യു​ടെ യോ​ഗ​ത്തി​​െൻറ തീ​രു​മാ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​സ്സാ​ർ സ്​​റ്റീ​ലി​ന്​ ന​ൽ​കി​യ കോ​ടി​ക​ളു​ടെ വാ​യ്​​പ ഈ ​ക​മ്പ​നി​യു​ടെ കീ​ഴി​ലു​ള്ള എ​സ്സാ​ർ ​േഗ്ലാ​ബ​ൽ ഫ​ണ്ട്​ ലി​മി​റ്റ​ഡി​ലൂ​ടെ കൈ​മ​റി​ഞ്ഞ്​ ഒ​ടു​വി​ൽ ഐ.​സി.​െ​എ.​സി.​ഐ ബാ​ങ്കി​​െൻറ ക​ടം തീ​ർ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ച​ന്ദ കൊ​ച്ചാ​ർ ച​ട്ടം ലം​ഘി​ച്ചെ​ന്നും അ​പൂ​ർ​ണ​വും തെ​റ്റാ​യ​തു​മാ​യ വി​വ​ര​ങ്ങ​ളാ​ണ്​ ന​ൽ​കി​യ​തെ​ന്നും ആ​ർ.​ബി.​ഐ പ​റ​യു​ന്നു.

2009-2018 കാ​ല​യ​ള​വി​ൽ ഐ.​സി.​ഐ.​സി.​ഐ ബാ​ങ്ക്​ എ​സ്സാ​റി​ന്​ 71 വാ​യ്​​പ​യാ​ണ്​ അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ 35 വാ​യ്​​പ ന​ൽ​കി​യ​പ്പോ​ഴും ച​ന്ദ കൊ​ച്ചാ​റി​ന്​ ​ നി​ർ​ണാ​യ​ക പ​ങ്കു​ണ്ടാ​യി​രു​ന്നു. എ​സ്സാ​റി​നെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ളു​യ​ർ​ന്നി​ട്ടും ബാ​ങ്ക്​ വാ​യ്​​പ അ​നു​വ​ദി​ക്കു​ന്ന​ത്​ തു​ട​ർ​ന്നു. എ​സ്സാ​ർ സ്​​റ്റീ​ലി​ന്​ മ​റ്റ്​ ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ വാ​യ്​​പ ന​ൽ​കു​ന്നി​ല്ലെ​ന്ന്​ ഐ.​സി.​ഐ.​സി.​ഐ ബാ​ങ്കി​നും ച​ന്ദ കൊ​ച്ചാ​റി​നും​ 2013 ഏ​പ്രി​ലി​ൽ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​തേ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ അ​വ​ർ ത​യാ​റാ​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

Tags:    
News Summary - Chandra Kochaar - Reserve Bank - Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.