എസ്സാറിന് കോടികളുെട വായ്പ: ചന്ദ കൊച്ചാർ റിസർവ് ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചു
text_fields
ന്യൂഡൽഹി: ചന്ദ കൊച്ചാർ ഐ.സി.ഐ.സി.ഐ ബാങ്ക് മാനേജിങ് ഡയറക്ടറായിരുന്നപ്പോൾ ഇന്ത്യൻ കമ്പനിയായ എസ്സാറിന് രണ്ടാമതും കോടികളുടെ വായ്പ നൽകിയത് റിസർവ് ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചെന്ന് റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ്രസ് പത്രമാണ് രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണാത്മക വാർത്ത പ്രസിദ്ധീകരിച്ചത്. എസ്സാറിന് പങ്കാളിത്തമുള്ള മൊറീഷ്യസ് ആസ്ഥാനമായ എസ്സാർ സ്റ്റീൽ മിനിസോട എന്ന കമ്പനിക്ക് 2014ലാണ് 365 ദശലക്ഷം ഡോളർ (ഏകദേശം 2,500 കോടി രൂപ) വായ്പ അനുവദിച്ചത്. വായ്പ നൽകുന്ന സമിതിയിൽ ചന്ദ കൊച്ചാറുമുണ്ടായിരുന്നു.
എസ്സാറിന് നേരത്തേയുള്ള വായ്പ വർധിപ്പിച്ചിട്ടിെല്ലന്നായിരുന്നു ഐ.സി.ഐ.സി.ഐ ബാങ്ക് റിസർവ് ബാങ്കിനെ അറിയിച്ചത്. ഇത് തെറ്റാണെന്നാണ് വായ്പ സമിതിയുടെ യോഗത്തിെൻറ തീരുമാനങ്ങൾ വ്യക്തമാക്കുന്നത്. എസ്സാർ സ്റ്റീലിന് നൽകിയ കോടികളുടെ വായ്പ ഈ കമ്പനിയുടെ കീഴിലുള്ള എസ്സാർ േഗ്ലാബൽ ഫണ്ട് ലിമിറ്റഡിലൂടെ കൈമറിഞ്ഞ് ഒടുവിൽ ഐ.സി.െഎ.സി.ഐ ബാങ്കിെൻറ കടം തീർക്കാൻ ഉപയോഗിക്കുകയായിരുന്നു. ചന്ദ കൊച്ചാർ ചട്ടം ലംഘിച്ചെന്നും അപൂർണവും തെറ്റായതുമായ വിവരങ്ങളാണ് നൽകിയതെന്നും ആർ.ബി.ഐ പറയുന്നു.
2009-2018 കാലയളവിൽ ഐ.സി.ഐ.സി.ഐ ബാങ്ക് എസ്സാറിന് 71 വായ്പയാണ് അനുവദിച്ചത്. ഇതിൽ 35 വായ്പ നൽകിയപ്പോഴും ചന്ദ കൊച്ചാറിന് നിർണായക പങ്കുണ്ടായിരുന്നു. എസ്സാറിനെതിരെ നിരവധി പരാതികളുയർന്നിട്ടും ബാങ്ക് വായ്പ അനുവദിക്കുന്നത് തുടർന്നു. എസ്സാർ സ്റ്റീലിന് മറ്റ് ധനകാര്യ സ്ഥാപനങ്ങൾ വായ്പ നൽകുന്നില്ലെന്ന് ഐ.സി.ഐ.സി.ഐ ബാങ്കിനും ചന്ദ കൊച്ചാറിനും 2013 ഏപ്രിലിൽ പരാതി ലഭിച്ചിരുന്നു. എന്നാൽ, ഇതേക്കുറിച്ച് അന്വേഷിക്കാൻ അവർ തയാറായില്ലെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.