ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക്​ അഞ്ച്​ ശതമാനമെന്ന്​ കേന്ദ്രസർക്കാർ

ന്യൂഡൽഹി:രാജ്യത്തെ ജി.ഡി.പി 2019-20 സാമ്പത്തിക വർഷത്തിൽ 5 ശതമാനം നിരക്കിൽ വളരുമെന്ന്​ കേന്ദ്രസർക്കാർ പ്രവചനം. 2018-19 സ ാമ്പത്തിക വർഷത്തിൽ 6.8 ശതമാനമായിരുന്നു ജി.ഡി.പി വളർച്ചാ നിരക്ക്​.

സാമ്പത്തികശാസ്​ത്രജ്ഞരെല്ലാം രാജ്യത്തിൻ െറ ജി.ഡി.പി വളർച്ചാ നിരക്ക്​ കുറയുമെന്ന്​ പ്രവചിച്ചിരുന്നു. കേന്ദ്രബാങ്ക്​ വളർച്ചാ നിരക്ക്​ അഞ്ച്​ ശതമാനമാകുമെന്ന്​ വ്യക്​തമാക്കിയതോടെയായിരുന്നു പ്രവചനം. ഉപഭോഗത്തിലുണ്ടാവുന്ന കുറവും ആഗോള സാമ്പത്തിക രംഗത്തെ പ്രശ്​നങ്ങളുമാണ്​ ജി.ഡി.പി കുറയാൻ കാരണമെന്നാണ്​ കേന്ദ്രസർക്കാർ വാദം.

സാമ്പത്തിക വർഷത്തിൻെറ രണ്ടാം പാദത്തിലെ ജി.ഡി.പി വളർച്ചാ നിരക്ക്​ കുറഞ്ഞതോടെയാണ്​ ഇതുസംബന്ധിച്ച പ്രവചനത്തിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയത്​. രണ്ടാംപാദത്തിൽ 4.5 ശതമാനം മാത്രമായിരുന്നു ജി.ഡി.പി വളർച്ചാ നിരക്ക്​. 2013 മാർച്ച്​ 31 ന്​ ശേഷം ആദ്യമായിട്ടായിരുന്നു ജി.ഡി.പി വളർച്ച ഇത്രയും താഴ്​ന്നത്​.

Tags:    
News Summary - GDP Growth For This Year At 5%, Says Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.