കൊച്ചി: സ്വർണക്കടകൾ അടഞ്ഞുകിടക്കുകയാെണങ്കിലും സ്വർണവില കുതിച്ചു കയറുകയാണ്. ഇന്ന് പവന് 200 രൂപ വർധിച്ച് 33 800 രൂപയെന്ന പുതിയ റെക്കോർഡിട്ടു. അതേസമയം, ലോക്ഡൗണായതിനാൽ ഈ വർഷത്തെ അക്ഷയ തൃതീയ സീസണും നഷ്ടമാകുമെന്ന ആശങ്കയ ിലാണ് വ്യാപാരികൾ.
ഏപ്രിൽ 26 നാണ് അക്ഷയ തൃതീയ. എന്നാൽ, സ്വർണ വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. 2019ലെ അക്ഷയ തൃതീയക്ക് സ്വർണത്തിന് ഗ്രാമിന് 2945 രൂപയായിരുന്നു വില. പവന് 23560 രൂപയും. ഇന്നത് യഥാക്രമം 4225 ഉം 33800ഉമായി ഉയർന്നു. ഗ്രാമിന് 1280 രൂപയുടെയും പവന് 10240 രൂപയുടെയും വർധനവാണ് ഒരുവർഷംകൊണ്ട് ഉണ്ടായത്. ഏതാണ്ട് 40 ശതമാനത്തിലധികം വർധന.
കേരളത്തിൽ ഒറ്റ ദിവസം ഏറ്റവും കൂടുതൽ സ്വർണം വിറ്റഴിയുന്ന ദിവസമാണ് അക്ഷയ തൃതീയ. കഴിഞ്ഞ വർഷം സംസ്ഥാനത്തെ 12000 ലധികം സ്വർണക്കടകളിലേക്ക് ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ഈ ദിവസം സ്വർണം വാങ്ങാനായി ഒഴുകിയെത്തിയത്. 2000 കിലോ സ്വർണം വിറ്റഴിയുമെന്നാണ് വിപണിയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്. ഇത്തവണ സ്വർണക്കടകൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാപാരം നടക്കില്ല. ചിലർ ഓൺലൈൻ ബുക്കിങ് സ്വീകരിച്ച് അക്ഷയ തൃതീയ ആലോഷമാക്കുന്നുണ്ട്. മിക്കവാറും ജ്വല്ലറികളും ഫോൺ, വാട്ട്സാപ് വഴി ബുക്കിങ് സ്വീകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.