Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപവന്​ റെക്കോർഡ്​ വില...

പവന്​ റെക്കോർഡ്​ വില -33800; അക്ഷയ തൃതീയ വ്യാപാരം മുടങ്ങിയേക്കും

text_fields
bookmark_border
പവന്​ റെക്കോർഡ്​ വില -33800; അക്ഷയ തൃതീയ വ്യാപാരം മുടങ്ങിയേക്കും
cancel

കൊച്ചി: സ്വർണക്കടകൾ അടഞ്ഞുകിടക്കുകയാ​െണങ്കിലും സ്വർണവില കുതിച്ചു കയറുകയാണ്​. ഇന്ന്​ പവന്​ 200 രൂപ വർധിച്ച്​ 33 800 രൂപയെന്ന പുതിയ റെക്കോർഡിട്ടു. അതേസമയം, ലോക്​ഡൗണായതിനാൽ ഈ വർഷത്തെ അക്ഷയ തൃതീയ സീസണും നഷ്​ടമാകുമെന്ന ആശങ്കയ ിലാണ്​ വ്യാപാരികൾ.

ഏപ്രിൽ 26 നാണ് അക്ഷയ തൃതീയ. എന്നാൽ, സ്വർണ വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നത്​ സംബന്ധിച്ച്​ ഒരു തീരുമാനവും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. 2019ലെ അക്ഷയ തൃതീയക്ക് സ്വർണത്തിന്​ ഗ്രാമിന് 2945 രൂപയായിരുന്നു വില. പവന്​ 23560 രൂപയും. ഇന്നത്​ യഥാക്രമം 4225 ഉം 33800ഉമായി ഉയർന്നു. ഗ്രാമിന്​ 1280 രൂപയുടെയും പവന്​ 10240 രൂപയുടെയും വർധനവാണ്​ ഒരുവർഷംകൊണ്ട്​ ഉണ്ടായത്. ഏതാണ്ട്​ 40 ശതമാനത്തിലധികം വർധന.

കേരളത്തിൽ ഒറ്റ ദിവസം ഏറ്റവും കൂടുതൽ സ്വർണം വിറ്റഴിയുന്ന ദിവസമാണ് അക്ഷയ തൃതീയ. കഴിഞ്ഞ വർഷം സംസ്​ഥാനത്തെ 12000 ലധികം സ്വർണക്കടകളിലേക്ക് ലക്ഷക്കണക്കിന്​ ഉപഭോക്​താക്കളാണ്​​ ഈ ദിവസം സ്വർണം വാങ്ങാനായി ഒഴുകിയെത്തിയത്. 2000 കിലോ സ്വർണം വിറ്റഴിയുമെന്നാണ് വിപണിയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്. ഇത്തവണ സ്വർണക്കടകൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാപാരം നടക്കില്ല. ചിലർ ഓൺലൈൻ ബുക്കിങ്​ സ്വീകരിച്ച് അക്ഷയ തൃതീയ ആലോഷമാക്കുന്നുണ്ട്. മിക്കവാറും ജ്വല്ലറികളും ഫോൺ, വാട്ട്സാപ് വഴി ബുക്കിങ്​ സ്വീകരിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jewellerylockdownKerala News
News Summary - gold price hike akshaya tritiya
Next Story