ന്യൂഡൽഹി: 2016ൽ പെട്ടെന്നു പ്രഖ്യാപിച്ച നോട്ടു നിരോധനവുമായി ബന്ധപ്പെട്ടുള്ള കാരണങ്ങളാൽ നാലു പേർ മരണപ്പെട്ട തായി മോദി സർക്കാർ സമ്മതിച്ചു. ഇത് ആദ്യമായാണ് നോട്ടു നിരോധനം ആളുകളുടെ ജീവഹാനിയിലേക്ക് നയിച്ചതായി കേന്ദ് രസർക്കാർ സമ്മതിക്കുന്നത്.
മൂന്ന് ബാങ്ക് ജീവനക്കാരും ഒരു ഉപഭോക്താവും നോട്ടു നിരോധന സമയത്ത് മരിച്ചതായി എസ്.ബി. ഐ അറിയിച്ചിരുന്നെന്നും ഉപഭോക്താവിന്റെ കുടുംബത്തിന് നൽകിയ മൂന്ന് ലക്ഷം ഉൾപ്പെടെ 44 ലക്ഷം രൂപ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി നൽകിയിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി രാജ്യസഭയിൽ പറഞ്ഞു. രാജ്യത്തിന്റെ വ്യവസായ മേഖലയിലും തൊഴിൽ മേഖലയിലും നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതം സംബന്ധിച്ച് സർക്കാർ പഠനം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ടു നിരോധന സമയത്ത് പണം മാറ്റിയെടുക്കാനായി വരിയിൽ നിന്നും മാനസികാഘാതത്താലും ജോലി സമ്മർദ്ദത്താലും ബാങ്ക് ജോലിക്കാർ ഉൾപ്പെടെ എത്ര പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട് എന്ന സി.പി.എം അംഗം എളമരം കരീമിന്റെ ചോദ്യങ്ങൾക്ക് ഉത്തരമായാണ് അരുൺ ജെയ്റ്റ്ലി ഇക്കാര്യം അറിയിച്ചത്. എസ്.ബി. ഐ ഒഴികെയുള്ള ബാങ്കുകളിലൊന്നും മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.