ന്യൂഡൽഹി: ആദായ നികുതി റിേട്ടണിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് വകുപ്പ്. ശമ്പളക്കാർക്കെതിരെയാണ് കടുത്ത നിയമനടപടികൾ സ്വീകരിക്കാൻ ആദായ നികുതി വകുപ്പ് ഒരുങ്ങുന്നത്. ജീവനക്കാർ മാത്രമല്ല തൊഴിലുടമയും നിയമനടപടിക്ക് വിധേയമാവേണ്ടി വരുമെന്നാണ് ആദായനികുതി വകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
നികുതിയിളവുകൾ നേടാനായി പലരും തെറ്റായ വിവരങ്ങൾ വകുപ്പിന് സമർപ്പിക്കാറുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് വകുപ്പിെൻറ നീക്കം. ഇവർക്ക് വ്യാജ റിേട്ടണുകൾ സമർപ്പിക്കാൻ സഹായം നൽകുന്നവരുൾപ്പടെ നിരീക്ഷണത്തിലാണെന്നാണ് ആദായ നികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്. ആദായ നികുതി നിയമപ്രകാരം ഇത്തരത്തിലുള്ള വ്യാജ റിേട്ടണുകൾ സമർപ്പിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു.
നേരത്തെ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് വ്യാജ ആദായ നികുതി റിേട്ടണുകൾ നൽകാൻ സഹായിക്കുന്ന സംഘം ബംഗളൂരുവിൽ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ നടപടികൾ ശക്തമാക്കി ആദായ വകുപ്പ് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.