ന്യൂഡൽഹി: ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു. 26 പൈസ നഷ്ടത്തോടെയാണ് ചൊവ്വാഴ്ച രൂപ വ്യാപാരം ആരംഭിച്ചത്. 72.89 ആണ് ഡോളറിനെതിരായ രൂപയുടെ ചൊവ്വാഴ്ചത്തെ വിനിമയ മൂല്യം. കഴിഞ്ഞ ദിവസം 72.63 രൂപ വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില പുതിയ റെക്കോർഡിലെത്തിയത് രൂപക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നാല് വർഷത്തിന് ശേഷം ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിലേക്ക് എത്തിക്കാൻ ഒപെക് യോഗത്തിൽ ചർച്ചയുണ്ടായിരുന്നു. ഇതോടെയാണ് രൂപ പ്രതിസന്ധിയെ നേരിട്ടത്.
ഒാഹരി വിപണികളിൽ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എന്നാൽ, ഇപ്പോൾ വിപണികൾ തിരിച്ചുവരവിെൻറ പാതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.