പണപ്പെരുപ്പം വീണ്ടും ഉയർന്നു

ന്യൂഡൽഹി: രാജ്യത്തെ പണപ്പെരുപ്പം വീണ്ടും ഉയർന്നു. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കി ഫെബ്രുവരിയിലെ പണപ്പെരുപ്പം നാല്​ മാസത്തിനി​ടിയിലെ ഏറ്റവും ഉയർന്ന വളർച്ച നിരക്ക്​ കുറിച്ചു.

3.65 ശതമാനമാണ്​ ഫെബ്രുവരിയിലെ ഉപഭോക്തൃ വിലസുചിക. അതേസമയം 6.55 ശതമാനം വാർഷികവളർച്ചയാണ്​ മൊത്തവിലസൂചികയിൽ ഉണ്ടായിട്ടുള്ളത്​. ഭക്ഷ്യവസ്​തുക്കളുടെ വില ഉയർന്നതാണ്​ പണപ്പെരുപ്പനിരക്ക്​ കൂടാനിടയാക്കിയത്​.

വിപണിയിലെ പണലഭ്യതക്കുറവിനെത്തുടർന്ന്​ ജനുവരിയിൽ ഏതാണ്ട്​ 15 മാസത്തെ കുറഞ്ഞ നിരക്കായ 3.17 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം. ഇൗ നിലയിൽ നിന്നാണ്​ ഇപ്പോഴത്തെ ഉയർച്ച. പലിശ നിശ്​ചയിക്കുന്നതിൽ റിസർവ്​ ബാങ്ക്​ ഇപ്പോൾ അടിസ്ഥാനമാക്കുന്നത്​ ഉപഭോക്തൃ വിലസൂചികയാണ്​.

പഴം, പഞ്ചസാര, മധുര പലഹാരങ്ങൾ എന്നിവയുടെ വിലയിലാണ്​ വർധനയുണ്ടായത്​. ഒപ്പം ഇന്ധനവിലയും കൂടി. റിസർവ്​ ബാങ്ക്​ ഏപ്രിൽ മാസത്തിൽ പലിശ നിരക്കുകളിൽ കുറവ്​ വരുത്തുമെന്ന പ്രതീക്ഷകൾക്കാണ്​ ഇതോടെ മങ്ങലേറ്റിരിക്കുന്നത്​​.

Tags:    
News Summary - inflation rate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.