കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ഫാഷൻ ബ്രാൻഡ് അംബാസഡറെ നിർമിച്ച് കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി. ഇഷ രവിയെന്ന എ.ഐ ഫാഷൻ മോഡൽ ഇനി ഇന്ത്യൻ ഫാഷൻ ലോകത്ത് ശീമാട്ടിയുടെ ഔദ്യോഗിക മുഖമാവും. നിറങ്ങളോടും യാത്രകളോടും അതിയായ താൽപര്യവും ഫാഷനെ കൂടെക്കൂട്ടിയ സ്വയംപര്യാപ്ത പെൺകുട്ടിയായാണ് ഇഷയെ അവതരിപ്പിച്ചിരിക്കുന്നത്. ഇഷ ഇനി ശീമാട്ടിയുടെ മുഖമാവുമെന്നും ഈ പുത്തൻ ചുവടുവെപ്പ് ഫാഷൻ വ്യവസായത്തിൽ എ.ഐയുടെ സാധ്യതകളെ അടയാളപ്പെടുത്തുമെന്നും കൊച്ചിയിൽ നടന്ന ചടങ്ങിൽ ശീമാട്ടി സി.ഇ.ഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണൻ പറഞ്ഞു.
ഈ വർഷവും ഓണത്തെ ആഘോഷമായി വരവേൽക്കാനൊരുങ്ങുകയാണ് ശീമാട്ടി. ചരിത്രവും കലയും സാംസ്കാരിക പ്രാധാന്യവും ഏകോപിപ്പിക്കുന്ന ആകർഷകമായ രൂപകൽപനയിൽ തീർത്ത ‘മണ്ഡല’ കലക്ഷനാണ് വസ്ത്രപ്രേമികൾക്കായി ഓണത്തിന് ഒരുക്കിയിട്ടുള്ളത്. കൊച്ചി, കോട്ടയം, കോഴിക്കോട് ഷോറൂമുകളിൽ മണ്ഡല കലക്ഷൻസ് ലഭ്യമാകും. സെറ്റ്മുണ്ട്, ലഹങ്ക, അനാർക്കലി, മെൻസ് കുർത്ത, ഷർട്ട് തുടങ്ങിയ പരമ്പരാഗത വസ്ത്രങ്ങൾ തുടങ്ങി സാറോങ് പാന്റ്സ്, ഫിഷർമാൻ പാന്റ്സ്, ഹാരം പാന്റ്സ്, ടീഷർട്സ്, ക്രോപ് ടോപ്സ് വരെയുള്ള ഏറ്റവും പുതിയ ട്രെൻഡുകളിലുള്ള വസ്ത്രങ്ങളാണ് മണ്ഡല പാറ്റേണിൽ തയാറാക്കിയിട്ടുള്ളത്.
ഓണക്കാലത്ത് സെപ്റ്റംബർ 22 വരെ കൊച്ചി, കോഴിക്കോട്, കോട്ടയം ഷോറൂമുകളിൽ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. കോട്ടൺ, ടസർ, ആർട്ട്, ഫാൻസി സാരികൾക്ക് 90 ശതമാനംവരെ ഡിസ്കൗണ്ട് ലഭിക്കും. എല്ലാ തുണിത്തരങ്ങൾക്കും 10 ശതമാനം കുറഞ്ഞ ഡിസ്കൗണ്ട് ലഭ്യമാണ്.
ശീമാട്ടി യങ്ങിന്റെ നാലാമത്തെ ഷോറൂം മലപ്പുറം തിരൂരിൽ ആഗസ്റ്റ് 22ന് പ്രവർത്തനം ആരംഭിക്കും. ശീമാട്ടി യങ്ങിന്റെ മറ്റൊരു ഷോറൂം ഈ നവംബറിൽ പാലായിൽ പ്രവർത്തനം ആരംഭിക്കുമെന്നും അടുത്ത ഓണത്തിനുള്ളിൽ യങ്ങിന്റെ പത്ത് സ്റ്റോറുകൾകൂടി കേരളത്തിലെ വിവിധ ഭാഗങ്ങളിലായി പ്രവർത്തനം ആരംഭിക്കുമെന്നും ബീന കണ്ണൻ പറഞ്ഞു. കോഴിക്കോട് ശീമാട്ടി ക്രാഫ്റ്റഡിന്റെ മൂന്നാം നിലയിലായി മെൻസ് ആൻഡ് കിഡ്സ് സെലിബ്രിറ്ററി കലക്ഷൻ ആരംഭിക്കുന്നുണ്ട്. ഗ്രേറ്റ് ഇന്ത്യൻ സാരീസിന്റെ ആദ്യ സ്റ്റോർ ഈ ഓണത്തിനുമുമ്പ് എടപ്പാളിൽ ആരംഭിക്കും. കേരളത്തിൽ എല്ലായിടത്തും ഗ്രേറ്റ് ഇന്ത്യൻ സാരീസിന്റെ കൂടുതൽ സ്റ്റോറുകൾ വരുംവർഷത്തിൽ തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.