കൊച്ചി: സാമ്പത്തിക ശേഷിയുള്ള വിദേശ മലയാളികളെല്ലാം കേരളത്തിൽ നിക്ഷേപത്തിന് തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം നിക്ഷേപങ്ങൾക്ക് സർക്കാർ പൂർണ സുരക്ഷ ഉറപ്പുനൽകും. കാക്കനാട് ഇൻഫോപാർക്കിൽ 11,000 പേര്‍ക്ക് തൊഴിലവസരം നല്കുന്ന ലുലു സൈബർ ടവർ-2െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ലോകത്തിെൻറ പല ഭാഗത്തുമുള്ള മലയാളികളിൽ പലരും ഒേട്ടറെ സംരംഭങ്ങൾ സംസ്ഥാനത്ത് തുടങ്ങിയെങ്കിലും സാമ്പത്തികശേഷിയുള്ള ചിലർ ഇപ്പോഴും ഇതിന് തയാറായിട്ടില്ല. സംസ്ഥാനത്തിെൻറ വളർച്ചക്ക് ഗുണകരമാകുംവിധം അവരും നിക്ഷേപത്തിന് തയാറാകണം.
പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല. ഉണ്ടെങ്കിൽ അക്കാര്യം തെൻറ ഒാഫിസുമാേയാ ആവശ്യമെങ്കിൽ നേരിേട്ടാ സംസാരിച്ച് പരിഹരിക്കാം. കേരളത്തെ നിക്ഷേപ സൗഹൃദമാക്കി മാറ്റാൻ പ്രത്യേക നിയമ ഭേദഗതികൾ കൊണ്ടുവന്നു. പുതിയ സംരംഭം തുടങ്ങാൻ അപേക്ഷ നൽകി നിശ്ചിത ദിവസത്തിലേറെ കാത്തിരിക്കേണ്ടിവന്നാൽ, അനുമതി ലഭിച്ചതായി കണക്കാക്കി നിർമാണം തുടങ്ങാൻ അനുവദിക്കുന്ന സാഹചര്യമാണ് നിലവിൽ. പഴയ രീതികളിൽനിന്ന് മാറ്റമുണ്ടായാലേ സംസ്ഥാനത്തിന് കരുത്തോടെ മുന്നോട്ടു പോകാനാവൂവെന്ന തോന്നൽ സമൂഹത്തിലുമുണ്ട്.
െഎ.ടിക്ക് ഉൗന്നൽ നൽകിയുള്ള വളർച്ചയാണ് ഉണ്ടാകേണ്ടത്. സോഫ്ട്വെയർ കയറ്റുമതിയും നിക്ഷേപവും ഇതിലൂടെ വർധിപ്പിക്കാം. ഇതിനുവേണ്ടി ഭൗതിക-സാമൂഹിക പശ്ചാത്തലമൊരുക്കൽ അനിവാര്യമാണ്. വ്യവസായ സംരംഭങ്ങൾക്ക് കേരളത്തിൽ വലിയ ദുരവസ്ഥ നിലവിലില്ലെങ്കിലും നിക്ഷേപത്തിന് വരാൻ മടിക്കുന്നു. ഇൗ അവസ്ഥ മാറ്റാനാണ് ശ്രമം. സംസ്ഥാനത്തെ െഎ.ടി പാർക്കുകളുടെ വിസ്തൃതി നിലവിലെ 1.3 കോടി ചതുരശ്ര അടിയിൽനിന്ന് 2.3 േകാടിയാക്കി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ രണ്ടരലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകാനാവും. ആേഗാള വിവര സാേങ്കതികവിദ്യ മേഖലയുടെ കേന്ദ്രസ്ഥാനമായി കേരളത്തെ മാറ്റാനുള്ള തയാറെടുപ്പുകളാണ് നടക്കുന്നത്. നൂറുശതമാനം ഡിജിറ്റൽ സംവിധാനമെന്ന നേട്ടം കൊണ്ടുവരാൻ ഇൻഫോപാർക്കിലൂടെ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.പിമാരായ കെ.വി. തോമസ്, വി. മുരളീധരൻ, എം.എൽ.എമാരായ പി.ടി. തോമസ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, എൽദോ എബ്രഹാം, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൻ എം.ടി. ഒാമന, യു.എ.ഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍സാബി, കേരള െഎ.ടി പാർക്ക് സി.ഇ.ഒ ഋഷികേശ് നായർ എന്നിവർ സംസാരിച്ചു. ലുലു ഗ്രൂപ് ഇൻറർനാഷനൽ എം.ഡിയും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി സ്വാഗതവും എക്സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.