ഉൽപന്നങ്ങൾക്ക് നികുതിയിളവ് നൽകുന്ന ജനറലൈസ്ഡ് സിസ്റ്റം ഒാഫ് പ്രിഫറൻസ്(ജി.എസ്.പി) പദവിയിൽ നിന്ന് ഇന് ത്യയെ ഒഴിവാക്കാനുളള തീരുമാനം അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു.അമേരിക്കൻ ഇന്ത്യ ഉൽപന്നങ്ങൾക്ക് അധിക നികുതി ഇൗടാക്കുന്നുവെന്ന പരാതി ഉന്നയിച്ചാണ് ട്രംപിെൻറ പുതിയ നീക്കം.
ഇന്ത്യയെ പ് രിഫറൻസ് പദവിയിൽ നിന്ന് ഒഴിവാക്കാൻ നോട്ടീസ് നൽകിയതായി ട്രംപ് അറിയിച്ചു. അമേരിക്കയിലേക്ക് കയറ്റുമതി ചെയ ്യുന്ന ചില ഉൽപന്നങ്ങളുടെ നികുതിയിളവ് ഇല്ലാതാകുന്നതോടെ അത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഏത് രീതിയിലാവും സ് വാധീനിക്കുകയെന്ന ചർച്ചകളാണ് ഇപ്പോൾ സജീവമായിരിക്കുകയാണ്. ഇന്ത്യക്ക് പുറമേ തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് നൽകിയിരുന്ന നികുതിയിളവും ട്രംപ് ഇല്ലാതാക്കിയിട്ടുണ്ട്.
സമ്പദ്വ്യവസ്ഥയിൽ തീരുമാനം വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് ആദ്യ ഘട്ടത്തിൽ പുറത്ത് വരുന്ന സൂചനകൾ. 190 മില്യൺ ഡോളർ മൂല്യം വരുന്ന ഉൽപന്നങ്ങളാണ് ഇന്ത്യയിൽ നിന്നും യു.എസിലേക്ക് നികുതിയില്ലാതെ കയറ്റുമതി ചെയ്യുന്നത്. എന്നാൽ, യു.എസിലേക്കുള്ള ഇന്ത്യയിൽ നിന്നുള്ള ആകെ കയറ്റുമതി 5.6 ബില്യൺ ഡോളറിേൻറതാണ്. ചെറിയൊരു ശതമാനം ഉൽപന്നങ്ങൾ മാത്രമാണ് യു.എസിലേക്ക് നികുതിയില്ലാതെ കയറ്റുമതി ചെയ്യുന്നതെന്ന് വ്യവസായ സെക്രട്ടറി അനുപ് വാദ്വാൻ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തീരുമാനം ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ കാര്യമായ ചലനങ്ങളുണ്ടാക്കില്ലെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ.
3700 ഉൽപന്നങ്ങളാണ് ഇന്ത്യയിൽ നിന്ന് യു.എസിലേക്ക് കയറ്റി അയക്കുന്നത് ഇതിൽ 1784 എണ്ണത്തിന് മാത്രമാണ് നികുതിയിളവുള്ളത്. ഇന്ത്യയിൽ നിന്നുള്ള ചില കാർഷിക ഉൽപന്നങ്ങൾ, കരകൗശല വസ്തുകൾ എന്നിവക്കെല്ലാം തീരുമാനം മൂലം തിരിച്ചടിയുണ്ടാവുമെങ്കിലും മൊത്തത്തിൽ സമ്പദ്വ്യവസ്ഥയിൽ ഇത് നെഗറ്റീവായി സ്വാധീനിക്കില്ലെന്നാണ് കരുതുന്നത്.
തീരുമാനം പുറത്ത് വന്നതിന് പിന്നാലെയുള്ള ആദ്യ വ്യാപാര ദിനത്തിൽ ഇന്ത്യൻ ഒാഹരി വിപണികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 378 പോയിൻറ് നേട്ടത്തോടെയും നിഫ്റ്റി 123 പോയിൻറ് ലാഭത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ട്രംപിെൻറ പ്രഖ്യാപനം ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ നെഗറ്റീവായി സ്വാധീനിക്കില്ലെന്ന സൂചനകൾ ഇത് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.