കൊച്ചി: ജനജീവിതം ദുരിതത്തിലാക്കി ഇന്ധനവില അനുദിനം വർധിക്കുേമ്പാൾ എണ്ണക്കമ്പനികളുടെ വരുമാനത്തിൽ കുതിപ്പ് തുടരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിെൻറ മൂന്നാം പാദത്തിലും പ്രമുഖ കമ്പനികളുടെ അറ്റാദായം ഗണ്യമായി വർധിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന സാമ്പത്തിക ഫലങ്ങൾ സൂചിപ്പിക്കുന്നത്. പെട്രോൾ വില അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തുകയും ഡീസൽ വില ആഴ്ചകളായി റെക്കോഡ് നിലയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ വരും മാസങ്ങളിലും കമ്പനികൾക്ക് കൊള്ളലാഭത്തിന് വഴിയൊരുങ്ങുകയാണ്.
എണ്ണക്കമ്പനികൾ നഷ്ടത്തിലാണെന്ന കേന്ദ്ര സർക്കാർ വാദം പൊള്ളയാണെന്ന് സാമ്പത്തിക ഫലങ്ങൾ തെളിയിക്കുന്നു. ഇന്ധനവിൽപ്പനയുടെ നികുതിയായും എണ്ണക്കമ്പനികളിൽനിന്നുള്ള ലാഭവിഹിതമായും സർക്കാറിന് ലഭിക്കുന്ന വരുമാനവും ചെറുതല്ല. 2017 ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 31 വരെ ഇന്ത്യൻ ഒായിൽ കോർപറേഷൻ (െഎ.ഒ.സി.എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്.പി.സി), ഒ.എൻ.ജി.സി, ഒായിൽ ഇന്ത്യ തുടങ്ങിയ കമ്പനികളുടെയെല്ലാം അറ്റാദായം മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
ദിവസവും വില നിർണയിക്കുന്ന സമ്പ്രദായം നിലവിൽ വന്നതോടെയാണ് അറ്റാദായത്തിൽ ഗണ്യമായ കുതിപ്പ് പ്രകടമായത്. െഎ.ഒ.സി.എല്ലിന് മൂന്നാം ത്രൈമാസത്തിൽ ആകെ വരുമാനം 1,10,666.93 കോടിയും അറ്റാദായം 7,883.22കോടിയുമാണ്. മുൻവർഷം ഇത് യഥാക്രമം 92,632.89 കോടിയും 3,994.91 കോടിയുമായിരുന്നു. എച്ച്.പി.സിക്ക് 2016 ഡിസംബറിൽ അവസാനിച്ച ത്രൈമാസത്തിൽ മൊത്ത വരുമാനം 48,485.57 കോടിയും അറ്റാദായം 1,590.31 കോടിയും ആയിരുന്നെങ്കിൽ ഇത്തവണ ഇത് യഥാക്രമം 57,229.81 കോടിയും 1,949.69 കോടിയുമായി.
മറ്റു കമ്പനികളുടെ മൂന്നാം ത്രൈമാസത്തിലെ മൊത്ത വരുമാനവും അറ്റാദായവും (ബ്രാക്കറ്റിൽ 2016ൽ ഇതേ കാലയളവിലേത്): ഒായിൽ ഇന്ത്യ-2,852.55 കോടി (2,376.37 കോടി), 705.22 (454.69). ഒ.എൻ.ജി.സി-22,995.88 (19,933.78), 5014.67 (4352.33). ബി.പി.സി.എൽ-60,616.36 (53,493.16), 2143.74 (2271.94). ബി.പി.സി.എല്ലിെൻറ മൊത്ത വരുമാനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 7,123.2 കോടിയുടെ വർധനയുണ്ടെങ്കിലും അറ്റാദായത്തിൽ 128.2 കോടി കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.