ന്യൂഡൽഹി: സാമ്പത്തിക വർഷത്തിൻെറ ഒന്നാം പാദത്തിൽ ഇന്ത്യയുടെ നികുതി വരുമാനത്തിൽ വൻ കുറവ്. 32.6 ശതമാനം കുറവാണ് നികുതി വരുമാനത്തിൽ രേഖപ്പെടുത്തിയത്. ഇതോടെ ധനകമ്മി 6.62 ലക്ഷം കോടിയായി ഉയർന്നു. ബജറ്റ് ചെലവിൻെറ 83.2 ശതമാനമാണ് ധനകമ്മി. 1999ന് ശേഷം ഇതാദ്യമായാണ് ധനകമ്മി ഇത്രയും ഉയരുന്നത്.
കോറോണ വൈറസ്ബാധയും തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണുമാണ് രാജ്യത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. കോവിഡ് മൂലം ഉപഭോക്താക്കൾ ഇപ്പോഴും വിപണിയിൽ നിന്ന് അകന്ന് നിൽക്കുകയാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ തുടരുന്നത് സ്ഥിതി ഗുരുതരമാക്കുന്നു. ഇതുമൂലം നികുതി വരുമാനത്തിൽ വലിയ കുറവ് രേഖപ്പെടുത്തുന്നതാണ് നിലവിലെ പ്രതിസന്ധിക്കുള്ള കാരണങ്ങളിലൊന്ന്.
കേന്ദ്ര ജി.എസ്.ടിയിൽ 14.8 ശതമാനം ഇടിവാണ് ജൂണിൽ രേഖപ്പെടുത്തിയത്. കോർപ്പറേറ്റ് നികുതിയിൽ 23.2 ശതമാനവും ആദായ നികുതിയിൽ 36 ശതമാനത്തിേൻറയും ഇടിവ് രേഖപ്പെടുത്തി. പ്രതിസന്ധി കനക്കുന്നതോടെ ബജറ്റ് ചെലവുകൾക്ക് പോലും പണമില്ലാത്ത അവസ്ഥയിലേക്ക് സർക്കാർ നീങ്ങിയേക്കും. ഇത് കൂടുതൽ കടമെടുക്കുന്നതിലേക്കാവും രാജ്യത്തെ നയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.